Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴിയിൽ ഫർണീച്ചർ വർക് ഷോപ്പിന് തീപിടിച്ചു; ഫയർഫോഴ്സ് എത്തി തീയണച്ചു

കോതമംഗലം :നെല്ലിക്കുഴിയിൽ ഫർണീച്ചർ വർക് ഷോപ്പിന് തീപിടിച്ചു. ഇന്ന് ബുധനാഴ്ച രാവിലെ 5.50-നാണ് തീപിടുത്തം ഉണ്ടായത്. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഒരു മണിക്കൂർ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീയണക്കാൻ സാധിച്ചത്.
വർക് ഷോപ്പിൽ ഉണ്ടായിരുന്ന മര ഉരുപ്പടികൾ, പോളിഷ് ചെയ്യാൻ ഇട്ടിരുന്ന ഫർണിച്ചറുകൾ, മറ്റ് അനുബന്ധ സാമഗ്രികൾ എന്നിവ കത്തിനശിച്ചു. കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

രണ്ടു വാഹനങ്ങളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് അഗ്നി രക്ഷാസേനയുടെ കഠിന പ്രയത്നം കൊണ്ടാണ് തീ എളുപ്പത്തിൽ നിയന്ത്രണ വിധേയമാക്കാനും തീ പൂർണ്ണമായും അണക്കാനും കഴിഞ്ഞത്. സമീപത്തുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടർന്ന് വൻ അപകടം ഇത് മൂലം ഒഴിവാക്കാനായി. ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ എം അനിൽകുമാർ , സുനിൽ മാത്യു, മറ്റു സേനാംഗങ്ങളായ ഷാനവാസ്, ഷിബിൽ ഷാജി , ഷെമീർ ബേസിൽ ഷാജി , ഉണ്ണികൃഷ്ണൻ, ജലേഷ് കുമാർ എന്നിവരാണ് തീ അണക്കാൻ കോതമംഗലം നിലയത്തിൽ നിന്നും എത്തിയ ജീവനക്കാർ.

You May Also Like

CHUTTUVATTOM

കോതമംഗലം: തോളേലി എം.ഡി ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക സിബി വർഗീസിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. സുവർണ്ണ ജൂബിലി ആഘോഷം ആന്റണി ജോൺ എംഎൽഎ...

CHUTTUVATTOM

കോതമംഗലം :പിണ്ടിമന ഗവ യുപി സ്കൂളിന്റെ 124-ാമത് വാർഷികാഘോഷം ഉത്സവാന്തരീക്ഷത്തിൽ നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് കെ പി അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഫാദർ...

CHUTTUVATTOM

കോതമംഗലം: പത്തുവര്‍ഷം മുമ്പ് കിടപ്പുരോഗി പരിചരണം, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, കൃഷി- മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കോതമംഗലം എന്റെ നാട് കൂട്ടായ്മയുടെ പുതിയ ഓഫീസ് മന്ദിരം എന്റെ നാട്...

NEWS

കോതമംഗലം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ പ്രധാനിയായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. കോട്ടയം...

NEWS

കോതമംഗലം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധ്രുവ് കൺസൽട്ടൻ്റ്സി സർവ്വീസ് ആണ് പുതുക്കിയ DPR തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. നേരത്തേ 2023 ഡിസംബറിൽ 3 A നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച 2 ബൈപ്പാസുകൾക്കും സ്ഥലമെടുപ്പിനായും, നിർമ്മാണത്തിനായും NHAl...

NEWS

കോതമംഗലം: വര്‍ഷങ്ങളായി കനാലില്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാര്‍ഡ് കുറുമറ്റം, ആനോട്ടുപാറ പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമം. ഇതിലൂടെയുള്ള പെരിയാര്‍വാലി ബ്രാഞ്ച് കനാല്‍ ആണ് വേനല്‍ക്കാലത്തെ പ്രധാന ജലസ്രോതസ്. എന്നാല്‍ കഴിഞ്ഞ...

NEWS

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജില്‍ വിജ്ഞാനകേരളം, കെ-ഡിസ്‌ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ വിജയകരമായി സമാപിച്ചു. ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ പങ്കെടുത്തു. 85 ലേറെ പ്രമുഖ കമ്പനികള്‍...

CHUTTUVATTOM

കോതമംഗലം : കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സ്കൂൾ വാർഷിക സമ്മേളനവും പൂർവ്വ അധ്യാപകരുടെ ഗുരുവന്ദനവും നടത്തി. സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...

CHUTTUVATTOM

കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ കറുകടം പാറയ്ക്കല്‍ (അമ്പഴച്ചാലില്‍) പി.പി. ഉതുപ്പാന്‍ (79) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 10ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍. കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍, കോതമംഗലം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന ബജറ്റില്‍ കോതമംഗലം മണ്ഡലത്തില്‍ 241.5 കോടി രൂപയുടെ 20 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. നെല്ലിമറ്റം-ഉപ്പുകുളം റോഡ് -3 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (മലേപ്പടിക മുതല്‍ ഊരംകുഴി...

CHUTTUVATTOM

കോതമംഗലം: ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതില്‍ എംഎല്‍എ തുടരുന്ന അനാസ്ഥയ്‌ക്കെതിരെയും, എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മറ്റിയുടെയും, കവളങ്ങാട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും കൂട്ട...

error: Content is protected !!