കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒമ്പത് വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം വ്യാഴാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. ബിരുദ പരീക്ഷയിലെ മികച്ച നേട്ടം കണക്കിലെടുത്താണ് പുരസ്കാരം .പൂജ പ്രദീപ് (ബി. എ. ഹിന്ദി ),ആൻസി ബാബു (ബി. എ. സോഷ്യോളജി ),കൃഷ്ണേന്ദു കെ. ആർ (ബി. എസ്. സി. കെമിസ്ട്രി ),മുഹമ്മദ് ഷാഫി എം. ഐ, അമിത സന്തോഷ് (ബി. കോം ടാക്സേഷൻ -മോഡൽ 3),ബിയ ബൈജു,സൗദാ ബീവി കെ,സൂസൻ സാംജൻ,തേജസ് മരിയ തെക്കേക്കര (ബി. കോം ഫിനാൻസ് &ടാക്സേഷൻ -മോഡൽ 1)എന്നിവരാണ് പുരസ്കാരത്തിനർഹരായവർ. പുരസ്കാര ജേതാക്കളെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, അദ്ധ്യാപക-അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ അഭിനന്ദിച്ചു.