കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോതമംഗലം ടൗണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അമിതമായ വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണാ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറാര്‍ സി.എസ്. അജ്മല്‍ ഉദ്ഘാടനം ചെയ്തു. കോതമംഗലം ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് എല്‍ദോസ് ചേലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം ജോണി, ഇ കെ സേവ്യര്‍, ബെന്നി വര്‍ഗിസ്, എം.പി നീഷാദ്, റെനി കാക്കനാട്ട്, അനൂപ് ജോര്‍ജ്, മൈതിന്‍ ഇഞ്ചക്കുടി, എസ്.കെ പ്രസാദ്, ,ജിജോ തോമസ് ,ഷിന്റോ ഏലിയാസ് സലിം മംഗലപാറ, സാജന് പീറ്റര്‍, ,കെ.കെ ബേബി, സി.ഐ ജോര്‍ജ് , ഫൗസിയ ജമാല്‍ , സെറിന അനൂപ്, പി.എം. പൗലോസ് , ബെന്നി ജോര്‍ജ്, എബി വര്‍ഗിസ് എന്നിവര്‍ പ്രസംഗിച്ചു.