കോതമംഗലം: വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന ഇടിയന് ചന്തു എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കോതമംഗലം മാര്‍ ഏലിയാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചന്തു സ്ക്വാഡ് എന്ന പേരില്‍ ആന്റി ഡ്രഗ് സ്ക്വാഡ് രൂപീകരിച്ചു. സംസ്ഥാന തലത്തില്‍ എല്ലാ ഹയര്‍ സെക്കന്ററി സ്കൂളുകളിലും അധികൃതരുമായി ചേര്‍ന്നു ഇത്തരത്തില്‍ ആന്റി ഡ്രഗ് സ്ക്വാഡ് രൂപീകരിക്കുന്നതിന്റെ മുന്നോടിയായി ലോഗോ പ്രകാശനവും നടത്തി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സ്കൂള്‍ അധികൃതരും ചേര്‍ന്നാണ് ചന്തു സ്ക്വാഡ് ഉദ്ഘാടനം ചെയ്തത്. ചിത്രത്തിന്റെ സംവിധായകന് ശ്രീജിത്ത് വിജയന്, അഭിനേതാക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്, ജയശ്രീ, ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ആന്റി ഡ്രഗ് സ്ക്വാഡ് രൂപീകരിക്കാന്‍ ആണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ശ്രമം. പ്ലസ് ടു സ്കൂള്‍ പ്രമേയമായ ഇടിയന് ചന്തുവില്‍ സമകാലീന പ്രസക്തമായ വിഷയം ആണ് കൈകാര്യം ചെയ്യുന്നത്.