Connect with us

Hi, what are you looking for?

NEWS

വി​ദ്യാ​ർ​ഥി​ക​ൾ​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ര​ക്ഷ​ക​രാ​യി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ

കോതമംഗലം: അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന വിദ്യാര്‍ഥികള്‍ക്ക് രക്ഷകരായി കെഎസ്ആര്‍ടി സി ജീവനക്കാര്‍.ഭൂതത്താന്‍കെട്ട്- വടാട്ടുപാറ റോഡില്‍ തുണ്ടം എസ് വളവില്‍ ബൈക്ക് തെന്നി മറിഞ്ഞ് അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് വിദ്യാര്‍ഥികളായ വടാട്ടുപാറ ചിറക്കത്തൊട്ടിയില്‍ കമല്‍ (21), കോതമംഗലം കാരക്കുന്നം സ്വദേശി ഫെബിന്‍ (21) എന്നിവരാണ് ബൈക്ക് തെന്നി മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വടാട്ടുപാറയില്‍ നിന്ന് കോതമംഗലത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മറ്റ് വാഹനങ്ങളൊന്നുമില്ലാത്ത ഭാഗത്ത് പരിക്കേറ്റ് റോഡില്‍കിടന്നവരെ ബസില്‍ കയറ്റി. പിന്നീട് ബസ് ആംബുലന്‍സായി മാറുകയായിരുന്നു. തുടര്‍ന്നുള്ള സ്റ്റോപ്പുകളില്‍ നിര്‍ത്താതെ അതിവേഗത്തില്‍ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചു. ഡ്രൈവര്‍ അനസ് മുഹമ്മദും കണ്ടക്ടര്‍ പി.കെ. റഷീദുമാണ് ഡ്യൂട്ടിക്കിടെ രക്ഷാപ്രവര്‍ത്തകരായി മാറിയത്.പരിക്കേറ്റവര്‍ രാത്രിയോടെ ആശുപത്രിവിട്ടു. കുറച്ചുനാള്‍ മുമ്പ് ചേലാട് മിനിപ്പടിയില്‍ പരിക്കേറ്റ് റോഡില്‍കിടന്ന ബൈക്ക് യാത്രികനേയും അനസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ സമാനരീതിയില്‍ ആശുപത്രിയിലെത്തിച്ചിരുന്നു.മറ്റ് വാഹനങ്ങള്‍ റോഡില്‍വീണ് കിടന്നയാള്‍ക്കുനേരെ കണ്ണടച്ചപ്പോഴായിരുന്നു രക്ഷാദൗത്യം ഇവര്‍ ഏറ്റെടുത്തത്.

You May Also Like

CHUTTUVATTOM

കോതമംഗലം: സൗത്ത് കോട്ടപ്പടി പുന്നേക്കുന്നൻ പി.കെ കുട്ടപ്പൻ (82)അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 11ന് മലമുറി പൊതുശ്മശാനത്തിൽ. ഭാര്യ :കാർത്ത്യായാനി. മക്കൾ: മോഹനൻ, സത്യൻ,മിനി . മരുമക്കൾ:സിൻജു ,സുനിതാ, പ്രകാശ്.

CHUTTUVATTOM

കോതമംഗലം:കീരമ്പാറ പഞ്ചായത്ത് അതിര്‍ത്തിയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപെടുന്നിടെ വീണ് വൃദ്ധന് പരിക്ക്. തട്ടേക്കാട് തേക്ക് പ്ലാന്‍റേഷനോട് ചേർന്ന് പൊയ്യാറവീട്ടില്‍ ശങ്കരന്‍ (85) നാണ് പരിക്കേറ്റത്. തേക്ക് പ്ലാന്‍റേഷനോട് ചേര്‍ന്നുള്ള വീടുകള്‍ക്ക് സമീപം...

NEWS

  കോതമംഗലം : കോതമംഗലം കന്നി 20 പെരുന്നാൾ നേർച്ച സദ്യക്കുള്ള ഉൽപ്പന്ന ശേഖരണം കലവറ നിറയ്ക്കൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം...

CHUTTUVATTOM

കോതമംഗലം: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് തുറന്നു. ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ എന്നിവർ ചേർന്നാണ് ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗതത്തിരക്ക്...

NEWS

കോട്ടപ്പടി : തെക്കേൽ അഗസ്റ്റിന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് കോട്ടപ്പടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മാറിക മുളഞ്ഞനാനി കുടുംബാഗമാണ്. മക്കൾ: ജെയിംസ്, തോമസ്, ജോസഫ് (കുവൈറ്റ്),...

CHUTTUVATTOM

കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും ലിഖിത ഭരണഘടനയുമുള്ള ഇന്ത്യയിൽ നിലവിലെ നിയമവ്യവസ്ഥകൾ കാറ്റിൽപ്പറത്തിക്കൊണ്ട് എസ് ഐ ആറിന്റെ മറവിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭരണഘടനാ...

NEWS

പോത്താനിക്കാട്: തൃക്കേപ്പടി ഊരപ്രയിൽ രാമൻകുട്ടി (73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന മൂക്കന്നൂർ ഞാറശേരിൽ കുടുംബാഗം. മക്കൾ: ആർ. രാജേഷ്, ആർ. രജീഷ് (കുവൈറ്റ്), രജിത സജി...

CHUTTUVATTOM

കോതമംഗലം: എറണാകുളം സെൻ്റർ സന്നദ്ധ സുവിശേഷ സംഘത്തിൻ്റെയും പെരുമ്പാവൂർ റോട്ടറി ക്ലബ് ഹെറിറ്റേജിൻ്റെയും ആഭിമുഖ്യത്തിൽ ഊഞ്ഞാപ്പാറ മാർത്തോമ്മാ എൽപി സ്കൂളിൽ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് നടത്തി. കോതമംഗലം ഇന്ദിരാ ഗാന്ധി ഡെന്റൽ...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സർക്കാർ നിർദേശപ്രകാരം ആചരിക്കുന്ന ശുചീകരണ വാരത്തിന്റെ ഭാഗമായി കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ സേവന ശുചീകരണം പരിപാടിക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. കെഎസ്ആർടിസി യൂണിറ്റ്...

CHUTTUVATTOM

കോതമംഗലം: ഉപഭോക്തൃ കോടതി കേസുകളിലെ വൈകിപ്പിക്കൽ തന്ത്രങ്ങൾ നിയന്ത്രിക്കാൻ ഭേദഗതികൾ വേണം. ഉപഭോക്തൃ ജാഗ്രതാ സമിതി.ക്രോസ് എക്സാമിനേ ഷൻ, എവിഡൻസ്, ആർഗ്യുമെന്റ്സ് തുടങ്ങിയ ഘട്ടങ്ങളിൽ എതിർ ഭാഗം ആവർത്തിച്ച് ഓരോരോ കാരണങ്ങൾ പറഞ്ഞ്...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തുംപടിയിൽ നിന്നും ആരംഭിച്ച് തങ്കളം ബൈപാസിൽ എത്തിച്ചേരുന്ന നെല്ലിക്കുഴി- കുരൂർ റോഡിൻ്റെ ഇരുവശത്തുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതികൂട്ടി പുനർനിർമ്മിക്കണമെന്ന എ.ഐ.വൈ.എഫ് തൃക്കാരിയൂർ മേഖലാസമ്മേളനം ആവശ്യപ്പെട്ടു. റോഡിൽ പലസ്ഥലത്തും നിരവധി കൈയേറ്റങ്ങൾ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ ലഹരിയുടെ ഉല്പാദനവും വിപണനവും ഉപയോഗവും കുറയ്ക്കുന്നതിന് പുതിയ മദ്യനയത്തില്‍ ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറച്ചു കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം റീജിണല്‍ നേതൃത്വയോഗം...

error: Content is protected !!