Connect with us

Hi, what are you looking for?

NEWS

മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം: പ്രതിഷേധ മാർച്ച് നടത്തി കുട്ടമ്പുഴ മഹിളാ കോൺഗ്രസ്‌

കോതമംഗലം:  കുട്ടമ്പുഴ മഹിളാ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും വർഗീയ കലാപങ്ങൾക്കും നേരെ കണ്ണടക്കുന്ന കേന്ദ്ര സർക്കാരിന്റെ നിസ്സംഗതക്കെതിരെ പ്രതിഷേധ  മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ്‌ മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.   മഹിളാ കോൺഗ്രസ്‌ എറണാകുളം ജില്ലാ പ്രസിഡന്റും മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുമായയ സുനിലാ സിബി ഉദ്ഘാടനം നടത്തുകയും ചെയ്തു . മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി പി.കെ തങ്കമ്മ, ജെസ്സി സാജു, ചന്ദ്രലേഖ ശശിധരൻ,ബിന്ദു ശശി, ഷൈമോൾ ബേബി,ഷെജില കവളങ്ങാട്, ലിസി യാക്കോബ്,സി.പി പ്രിയ,  പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോഷി പൊട്ടക്കൽ, പഞ്ചായത്ത്‌ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.എ സിബി ,  സൽമാ പരീത്,  ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ ഫ്രാൻസിസ് ചാലിൽ, സി.ജെ എൽദോസ്, ബേബി മൂലയിൽ,  രാജമ്മ രാജൻ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: റമ്പൂട്ടാൻ വിലയിടിവ് തടയാൻ അടിയന്തരമായി സംസ്ഥാനസർക്കാർ ഇടപെടണമെന്ന് കർഷക സംഘം കവളങ്ങാട് ഏരിയ കമ്മിറ്റി. റമ്പൂട്ടാൻ കൃഷി വ്യാപകമായതോടെ വിപണിയില്ലാത്തതും വിലയിടിവും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. റബ്ബറിന് പകരമായി വ്യാപകമായി റമ്പൂട്ടാൻ കൃഷി...

NEWS

കോതമംഗലം: ലഹരിക്കും മയക്കുമരുന്നിനുമെതിരെ ശക്തമായ പ്രവര്‍ത്തനം ഏകീകരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ആന്റി നര്‍ക്കോട്ടിക് കോര്‍പറേഷന്‍ രൂപീകരിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി കോതമംഗലം താലൂക്ക് കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ...

NEWS

കോതമംഗലം:എഐഎസ്എഫ് എറണാകുളം ജില്ലാ ക്യാമ്പ് 27 ,28 തീയതികളിൽ നേര്യമംഗലത്ത് നടത്തും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി റ്റി റ്റി ജിസ്മോൻ ഉദ്ഘാടനം ചെയ്യും. 14 മണ്ഡലം കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ക്യാമ്പിൽ...

NEWS

കോതമംഗലം: ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം പകർന്ന് കുറ്റിയാംചാൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ പെനാൽറ്റി ഫുട്ബോൾ മത്സരം നടത്തി. കുട്ടമ്പുഴ പഞ്ചായത്ത് വാർഡ് മെമ്പർ എം.ജി സനോജ് അധ്യക്ഷധവഹിച്ചു. പഞ്ചായത്ത് മുൻ...

NEWS

കോതമംഗലം: ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് ഏരിയ ലീഡര്‍ അഡ്വ. വി. അമര്‍നാഥ് നിര്‍വഹിച്ചു.അടുത്ത വര്‍ഷം നടപ്പിലാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം ക്ലബ് അംഗം കൂടിയായ ഷിബു തെക്കുംപുറം എംഎല്‍എ...

NEWS

കോതമംഗലം: സാമൂഹിക, സാംസ്കാരിക, യുവജന ക്ഷേമ മേഖലകളിൽ അരനൂറ്റാണ്ടായി നിറസാന്നിധ്യമായ കോതമംഗലം വൈഎംസിഎയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ പ്രൗഢഗംഭീരമായ സമാപന സമ്മേളനത്തോടെ അവസാനിച്ചു. ചടങ്ങിനോടനുബന്ധിച്ച് നവീകരിച്ച വൈഎംസിഎ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും കോതമംഗലം എംഎൽഎ...

NEWS

തിരുവനന്തപുരം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നാളെ തിങ്കളാഴ്ച വനം വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കേരള നിയമസഭാ സമുച്ചയത്തിൽ ഉന്നത തല യോഗം...

NEWS

കോതമംഗലം: പിണവൂര്‍കുടി ഉന്നതിയില്‍ ആദിവാസി യുവതി വീട്ടുമുറ്റത്ത് കടുവയെ കണ്ടതായി അഭ്യൂഹം. ആര്‍.ആര്‍.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിണവൂര്‍കുടി മുക്ക് ഭാഗത്ത് താമസിക്കുന്ന സ്വപ്‌ന കൃഷ്ണന്‍ ആണ് കടുവയെ കണ്ടതായി പറയുന്നത്....

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് സാരമായ പരിക്ക്. കുട്ടിയുടെ നില ഗുരുതരം. കുട്ടമ്പുഴ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കൂവപ്പാറ മലയംകണ്ടത്തില്‍ അജയന്‍ (47), മകന്‍...

NEWS

കോതമംഗലം: കോഴിപ്പിള്ളിക്ക് സമീപം വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്ന് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. റോഡിലെ ടാറിംഗ് തകര്‍ന്ന് ഗര്‍ത്തം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് കോഴിപ്പിള്ളി പാലത്തിനും പമ്പ്...

NEWS

പെരുമ്പാവൂര്‍: ഹോട്ടല്‍ കച്ചവടത്തിന്റെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍പന നടത്തിവന്ന കേന്ദ്രത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ലഹരിശേഖരം പിടികൂടി. ഹോട്ടലില്‍നിന്ന് 219ഗ്രാം കഞ്ചാവും 17ഗ്രാം ഹെറോയിനും എക്‌സൈസ് സംഘം കണ്ടെടുത്തു. പരിശോധനയ്ക്കിടെ ഹോട്ടല്‍...

NEWS

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് നാല് വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. മൂവാറ്റുപുഴ കുഴിമറ്റം നഗര്‍ പടിഞ്ഞാറെ കുടിയില്‍ കണ്ണന്‍...

error: Content is protected !!