Connect with us

Hi, what are you looking for?

NEWS

വീടിന് നേരെ കാട്ടാനയുടെ ആക്രമണം

കോതമംഗലം: കോട്ടപ്പടി പ്ലാമുടി കല്ലുളിയില്‍ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. ഓടി രക്ഷപ്പെടുന്നതിനിടെ വീട്ടമ്മക്കും കുഞ്ഞിനും പരിക്ക്. പ്ലാമുടി കല്ലുളിയില്‍ കൊല്ലംമോളേല്‍ അരവിന്ദിന്റെ വീടിന് നേരെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്.അരവിന്ദും ഭാര്യ ആതിരയും മക്കളായ അഞ്ചുവയസുകാരന്‍ ആയുഷും രണ്ടരവയസുകാരി ആവണിയുമാണ് വീിട്ടിലുണ്ടായിരുന്നത്.ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോഴാണ് ആനയെ മുറ്റത്ത് കണ്ടത്.ആന രണ്ട് തവണ ഭിത്തിയില്‍ കുത്തി.ഇതേതുടര്‍ന്ന് ഇഷ്ടികകള്‍ ഇളകിയിട്ടുണ്ട്.വീട് തകര്‍ക്കുമെന്ന് തോന്നിയതോടെ അരവിന്ദും ആതിരയും മക്കളേയുമെടുത്ത് പുറത്തേക്ക് ഓടി.സമീപത്തെ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങുമ്പോള്‍ ആതിര,ആവണിയുമായി നിലത്തുവീണു.തങ്ങളുടെ അടുത്തേക്ക് കൊമ്പന്‍ നടന്നടുത്തുവെന്ന് ആതിര പറഞ്ഞു.അരവിന്ദ് ഒച്ചവച്ചപ്പോഴാണ് ആന പിന്‍തിരിഞ്ഞത്.വീഴ്ചയില്‍ ആതിരക്കും ആവണിക്കും  പരിക്കേറ്റു.അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഭവം. വലിയ ഉറപ്പില്ലാത്ത കൊച്ചുവീടാണ് അരവിന്ദിന്റേത്.സമീപത്ത് ആനശല്യമുണ്ടാകാറുണ്ടെങ്കിലും ഇവരുടെ വീട്ടിലെത്തുന്നത് ആദ്യമായാണെന്ന്  പറഞ്ഞു. വീടിന് നേരെ ആക്രമിച്ച കാട്ടാന സമീപത്ത് നിന്ന തെങ്ങും മറച്ചിടാൻ ശ്രമം നടത്തിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണം ഇനിയും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കുടുംബം. തിങ്കളാഴ്ച രാത്രി കോട്ടപ്പടി കൂവക്കണ്ടത്ത് മാവറ മത്തായിയുടെ വീട്ടുമുറ്റത്തെത്തിയ കാട്ടാന കൃഷിയിടത്തിൽ നാശം വരുത്തിയാണ് മടങ്ങിയത്.

You May Also Like

CHUTTUVATTOM

കോതമംഗലം: വിരല്‍തുമ്പുകളില്‍ നൂലിഴകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന പിന്നല്‍ കലയില്‍ പുതിയൊരു ചരിത്രമെഴുതി വാരപ്പെട്ടിയിലെ കൊച്ചു മിടുക്കി. ഒരു മിനിറ്റിനുള്ളില്‍ 105 ക്രോച്ചേ സ്റ്റിച്ചുകള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം റോഡില്‍ പെരുമറ്റം ജംഗ്ഷന് സമീപം രണ്ട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കടുംപിടി വേലകോട്ടില്‍ സല്‍മാന്‍ നാസര്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.20ഓടെയായിരുന്നു...

CHUTTUVATTOM

കോതമംഗലം: രോഗം മറച്ചുവെച്ചെന്ന് കാരണം പറഞ്ഞ് നിഷേധിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് ക്ലെയിം ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് പരാതിക്കാരന് അനുവദിച്ചു. കോതമംഗലം പിണ്ടിമന സ്വദേശി ബിജു മാത്യുവിന് കോതമംഗലത്തെ സ്വകാര്യ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം റോഡില്‍ പെരുമറ്റം ജംഗ്ഷന് സമീപം രണ്ട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കടുംപിടി വേലകോട്ടില്‍ സല്‍മാന്‍ നാസര്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.20ഓടെയായിരുന്നു...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്/ ഡാറ്റ അനലിറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്‌, ബോട്ടണി, സൂവോളജി, സോഷ്യോളജി, ഹിന്ദി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന് വേണ്ടിയുള്ള പ്രചാരണത്തിനായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ കോതമംഗലത്ത് റോഡ് ഷോ നടത്തി. നെല്ലിക്കുഴി ഇരുമലപ്പടിയില്‍ നിന്ന് കോതമംഗലത്തേക്കുള്ള റോഡ് ഷോയില്‍ നൂറുകണക്കിന്...

Featured

കോതമംഗലം: കാർഷിക മേഖലയിലെ സമഗ്രവും നൂതനവുമായ വികസനത്തിനായി നിർമിത ബുദ്ധിയും റോബോട്ടിക് സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ്  എഞ്ചിനീയറിങ്ങിന്   ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ്റെ (എ....

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

Entertainment

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ ടൂറിസം പഠന വിഭാഗം തയാറാക്കിയ ‘എ ഗേറ്റ് വേ ടു ദി ഗാട്‌സ്, എ സ്റ്റഡി ഓണ്‍ കോതമംഗലം ടൂറിസം’ പഠന റിപ്പോര്‍ട്ട് അസിസ്റ്റന്റ് കളക്ടര്‍...

Featured

കോതമംഗലം: തളരാത്ത പോരാട്ട വീര്യം മനസില്‍ നിറഞ്ഞു നില്‍ക്കുന്ന റിട്ട. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തച്ചില്‍ ആന്റണി 103-ാം വയസില്‍ വീട്ടില്‍ വോട്ട് രേഖപ്പെടുത്തി. കോതമംഗലം എംഎ കോളജ് റോഡില്‍ തച്ചില്‍ ആന്റണി...

CRIME

മൂവാറ്റുപുഴ: മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടിഒ ഓഫീസില്‍ ബോംബ് ഭീഷണി. ഓഫീസിലെ ഔദ്യോഗിക ഇമെയിലിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു. 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ...

error: Content is protected !!