Connect with us

Hi, what are you looking for?

CRIME

ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ആസ്സാം സ്വദേശികൾ അറസ്റ്റിൽ

കോതമംഗലം:ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് ആസ്സാം സ്വദേശികൾ അറസ്റ്റിൽ. ബഹ്റുൽ ഇസ്ലാം (18), ജനനത്തുൽ ഹക്ക് (20), മൂർഷിദുൽ ഇസ്ലാം (19), അനാറുൾ ഇസ്ലാം (25), ദിൻ ഇസ്ലാം (22) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോത്ത്കല്ല് സ്വദേശി നൗഫലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വാരപ്പെട്ടിയിലുള്ള പ്ലൈവുഡ് കമ്പനിയിൽ ലോറിയുമായി എത്തിയ നൗഫൽ പ്ലൈവുഡ് ലോഡ് ലോറിയിൽ കയറ്റിയിരുന്നു. തുടർന്ന് ലോഡ് പടുതയിട്ട് മൂടി കെട്ടി മുറുക്കുന്ന ജേലി ചെയ്തിരുന്നവരാണ് അഞ്ച് പ്രതികളും. ഇവർക്ക് നൽകിയ കെട്ട് കൂലി കുറഞ്ഞ് പോയെന്ന് പറഞ്ഞാണ് ആക്രമിച്ചത്. പ്ലൈവുഡ് വേസ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ നൗഫലിന് കാലിന് ഒടിവും ശരീരത്തിന്റെ പല ഭാഗങ്ങളിൽ പരിക്കുകളും സംഭവിച്ചു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി. ബിജോയ്, എസ്. ഐ മാരായ അൽബിൻ സണ്ണി, പി.വി. എൽദോസ്, എസ്.സി.പി.ഒ ബേസിൽ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

മൂവാറ്റുപുഴ: വയോധികയുടെ സ്വർണ്ണമാല കവർന്നെടുക്കാൻ ശ്രമിച്ച തമിഴ്‌നാട് മധുര സ്വദേശിനി സെൽവി (46) യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണുവാൻ നിന്ന മുളവൂർ സ്വദേശിയായ വയോധികയുടെ...

CRIME

കോതമംഗലം: കോതമംഗലം നഗരത്തില്‍ പുലര്‍ച്ചെ പരിഭ്രാന്തി പരത്തി അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. കടകള്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ട ഇയാള്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ നഗരത്തില്‍...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

പെരുമ്പാവൂര്‍: മാട്രിമോണിയല്‍ സൈറ്റ് വഴിയും, സമൂഹമാധ്യമങ്ങള്‍ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ് പാര്‍ട്ണര്‍ ആക്കാമെന്നും പറഞ്ഞ് പല പേരുകളിലായി കോടികള്‍ തട്ടിയെടുത്ത യുവതി പെരുമ്പാവൂര്‍ പോലീസിന്റെ പിടിയില്‍. ആലുവ എടത്തല...

NEWS

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് നാല് വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. മൂവാറ്റുപുഴ കുഴിമറ്റം നഗര്‍ പടിഞ്ഞാറെ കുടിയില്‍ കണ്ണന്‍...

CRIME

കോതമംഗലം: കോതമംഗലത്ത് രണ്ട് വീടുകളിൽ മോഷ്‌ണം. കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപവും ചെങ്കരയിലുമാണ് മോഷ്ണം നടന്നത്. രണ്ടിടത്തും വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് കവർച്ച.സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപം തണ്ണിക്കോട്ട് സജിയുടെ...

CRIME

കോതമംഗലം: ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ മോഷണം നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. അസ്സാം ചിരാങ്ങ് ബിജനി ബോക് ത്തോ റായ് (27), പെരുമ്പാവൂര്‍ മാവിന്‍ചുവട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെല്‍വേലി വാടക്കുപ്പനവടലി...

CRIME

കോതമംഗലം: എക്‌സൈസ് വകുപ്പിന്റെ ലഹരി വേട്ടയായ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോതമംഗലത്ത് കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എംപിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കോതമംഗലം പീസ് വാലിക്ക്...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പോലീസിന് കുപ്രസിദ്ധ ക്രിമിനൽ അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്ക് ഭീഷണി.വിവിധ ക്രമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘത്തെ കഴിഞ്ഞ മാസം മൂന്നിന് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ നിന്ന് കോതമംഗലം...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

error: Content is protected !!