Connect with us

Hi, what are you looking for?

CRIME

മധ്യവയസ്‌കനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം: പ്രതി അറസ്റ്റില്‍

നേര്യമംഗലം: മധ്യവയസ്‌കനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. നേര്യമംഗലം, പിറക്കുന്നം, ഇഞ്ചിപ്പാറ പാലമൂട്ടില്‍ ഷാജി (52) യെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നേര്യമംഗലം സ്വദേശി ജോര്‍ജിനെയാണ് പ്രതി ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ട് 8ഓടെ തലക്കോട് മുള്ളരിങ്ങാട് കവലയിലാണ് സംഭവം. സംസാരിച്ച് നില്‍ക്കുകയായിരുന്ന ജോര്‍ജിനെ കൈയ്യില്‍ കരുതിയിരുന്ന വാക്കത്തി കൊണ്ട് പ്രതി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്തു. മുന്‍ വൈരാഗ്യമാണ് സംഭവത്തിന് പിന്നില്‍. അന്വഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപാല്‍, എസ് ഐ കെ.പി.സിദ്ദിഖ്, എ എസ് ഐ പി.എ.സുധീഷ്, എസ് സി പി ഒ എന്‍.നിഷാന്ത് കുമാര്‍, എ.പി.ഷിനോജ്, സി പി ഒ എന്‍.യു.ദയേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

You May Also Like

NEWS

എറണാകുളം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തിന്...

NEWS

പെരുമ്പാവൂർ : ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ...

NEWS

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗും ഐ. ഇ. ഇ. ഇ. കേരള ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന “കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ (ഐ. ഇ. ഇ. ഇ. റയിസ് 2024)”...

NEWS

കോതമംഗലം: പശുവിൻ്റെ ഫോട്ടോകളിലെ വ്യത്യാസം ആരോപിച്ച് ക്ഷീര കർഷകന് ഇൻഷ്വറൻസ് കമ്പനി നിരസിച്ച ക്ലെയിമും നഷ്ടപരിഹാരവും കോടതി ചിലവും നൽകാൻ എറണാകുളം ഉപഭോക്തൃ കോടതി വിധി കോതമംഗലം ഇഞ്ചൂർ നിവാസി ക്ഷീരകർഷകൻ വേണു...