Connect with us

Hi, what are you looking for?

CRIME

ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

കോതമംഗലം : ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചേലാട് കരിങ്ങഴ എൽ.പി സ്കുളിന് സമീപം വെട്ടുപാറക്കിൽ റെജി (51) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 3 ന് രാത്രി എട്ടരയോടെ ചേലാട് മിനിപ്പടി ഭാഗത്തുള്ള വീടിന്‍റെ വരാന്തയിലേക്ക് അതിക്രമിച്ചു കയറി കന്നാസിൽ കരുതിയിരുന്ന ആസിഡ് അനന്തു എന്നയാളുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. അനന്തുവിന്‍റെ തലയ്ക്കും മുഖത്തും , കൈയ്ക്കും പൊള്ളലേറ്റു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. ഇൻസ്പെക്ടർ പി.ടി.ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: കാർഷികോപകരണങ്ങൾ മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നൗഗോൺ ഖുട്ട്കുട്ടിയ റാക്കി ബുൾ ഹുസൈൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...

CHUTTUVATTOM

കോതമംഗലം: വനപാലകര്‍ കസ്റ്റഡിയിലെടുത്ത ജെ.സി.ബി. വിട്ടുകിട്ടുന്നതിനായി ഫോറസ്റ്റ് സ്‌റ്റേഷന്‍ വളപ്പില്‍ ആദിവാസി യുവാവിന്റെ ആത്മഹത്യ ഭീഷണി. പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററും കൈയ്യില്‍പിടിച്ച് ജെ.സി.ബിയില്‍ കയറിയായിരുന്നു നാടകീയ രംഗങ്ങള്‍. പോലീസും ഫയര്‍ഫോഴ്‌സും ഇടപെട്ട് അനുനയിപ്പിച്ച്...

CRIME

കോതമംഗലം: അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. എരമല്ലൂർ ഇളമ്പ്ര മേത്താനത്ത് അനീഷ്(41) നെയും, തൃക്കാക്കര കൈപ്പട മുഗൾ സ്വദേശിയായ 18 കാരനേയുമാണ് കോതമംഗലം പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ...

CRIME

കോതമംഗലം: കോതമംഗലം നഗരത്തില്‍ പുലര്‍ച്ചെ പരിഭ്രാന്തി പരത്തി അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. കടകള്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ട ഇയാള്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ നഗരത്തില്‍...

CRIME

കോതമംഗലം: കോതമംഗലത്ത് രണ്ട് വീടുകളിൽ മോഷ്‌ണം. കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപവും ചെങ്കരയിലുമാണ് മോഷ്ണം നടന്നത്. രണ്ടിടത്തും വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് കവർച്ച.സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപം തണ്ണിക്കോട്ട് സജിയുടെ...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ സമീപ ദിവസങ്ങളില്‍ മോഷണം പെരുകുന്നെന്ന പരാതിയുമായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി പൈങ്ങോട്ടൂര്‍ വടക്കേക്കര ഷാജിയുടെ വീട്ടില്‍നിന്ന് മൂന്ന് പവന്റെ സ്വര്‍ണ മാല മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഒരാഴ്ച മുന്‍പ്...

CRIME

കോതമംഗലം :ഭവന ഭേദനം നടത്തി സ്വർണ്ണാഭരങ്ങൾ മോഷ്ടിക്കുന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു.കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ ബിജു (ആസിഡ് ബിജു -51) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ...

CRIME

കോതമംഗലം: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ പോലീസ് കരുതല്‍ തടങ്കലിലെടുത്തു. പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്....

CRIME

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലെ സിസിടിവി ദൃശ്യം ലഭിച്ചു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ യോഗം സംഘടിപ്പിച്ചു.അടിപിടിക്കേസില്‍ പരിക്കേറ്റ് വന്നയാളെ കാണാനെത്തിയ തൃക്കാരിയൂര്‍ സ്വദേശി അനീഷ് ആണ് നേഴ്സിംഗ് അസിസ്റ്റന്റ്...

CRIME

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ടൗണിലെ വ്യാപാരസ്ഥാപനത്തില്‍ വൈദ്യുതി വിതരണം തടസപ്പെടുത്തിയും സിസി ടിവി ക്യാമറ തിരിച്ചുവെച്ചും മോഷണശ്രമം. ഷട്ടറിന്റെ താഴ് തകര്‍ക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മോഷ്ടാവ് പിന്മാറുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കോതമംഗലം...

CRIME

കോതമംഗലം: കുട്ടമ്പുഴ വെള്ളാരംകുത്തിൽ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സ്ഥല ഉടമ കുട്ടമ്പുഴ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയില്‍ ശശിയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിൽ പൊട്ടനാനിയില്‍...

CHUTTUVATTOM

കോതമംഗലം: മേതല പള്ളിപ്പടിയിൽ സിപിഐഎം നേതാവിനെ റോഡിൽ അപകടപ്പെടുത്തി വധിക്കാൻ എസ്ഡിപിഐ – യുഡിഎഫ് ഗുണ്ടകളുടെ ശ്രമം. വെള്ളിയാഴ്ച ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ ബാവ...

error: Content is protected !!