പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി, കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കാലടി മാണിക്യമംഗലം നെട്ടിനംപിള്ളി കാരക്കോത്ത് വീട്ടിൽ ശ്യാംകുമാർ (33) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽജില്ല പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി എ.ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2020, 2021 വർഷങ്ങളിൽ കുറുപ്പംപടി, കാലടി പോലീസ് സ്റ്റേഷൻ പരധിയിൽ 2 കൊലപാതകശ്രമ കേസിൽ പ്രതിയായിരുന്ന ഇയാൾ കഴിഞ്ഞ ഒക്ടോബറിൽ കാലടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 3 അടിപിടി കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 45 പേരെ നാട് കടത്തി.68 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.