കോതമംഗലം : മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ മുളവൂർ നിരപ്പ് ഭാഗത്ത് ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ പന്നിമലർത്ത് കളിയിൽ ഏർപ്പെട്ട ആറ് പേർ പിടിയിൽ. ഇവരിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപയും കണ്ടെടുത്തു, കോതമംഗലം നെല്ലിക്കുഴി കരയിൽ മണിയാട്ട് വീട്ടിൽ സലിം മൊയ്തീൻ (45) , അടിമാലി വാളറ കരയിൽ ഇരുമ്പുപാലം ഭാഗത്ത് പാറെകാട്ടിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ ഹമീദ് (50), പെരുമ്പാവൂർ വെങ്ങോല കരയിൽ ചെറുവേലികുടിയിൽ വീട്ടിൽ ബഷീർ പരീത് (52), എളമക്കര കീർത്തിനഗർ ഭാഗത്ത് പനച്ചിക്കപറമ്പ് സബീസ് മൊയ്തീൻ (61), ആലുവ വെസ്റ്റ് കരയിൽ വാളൂർഅകത്തോട്ട് വീട്ടിൽ അശോകൻ പരമേശ്വരൻ (47), ചൊവ്വര ശ്രീഭൂതപുരം കരയിൽ പുത്തൻപുരയിൽ മക്കാർ മീരവ് (62) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ കെ.എൻ.രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ എസ്ഐമാരായ വിഷ്ണു രാജു, എം.ഡി.ബിജുമോൻ, ആതിര പവിത്രൻ, സീനിയർ സിപിഒ മാരായ വർഗീസ് ഉതുപ്പ്, ധനേഷ്.ബി.നായർ, സിപിഒ മാരായ ദിലീഷ്, സനൂപ്, സലിം, ഷിഹാബ് എന്നിവർ ഉണ്ടായിരുന്നു.