Connect with us

Hi, what are you looking for?

NEWS

മിനി റൈസ് മില്ലിന്റെയും കാർഷികോല്പന്ന വിപണന ശാലയുടെയും പാക്ക് ഹൗസിന്റെയും ഉദ്ഘാടനം നടത്തി.

കോതമംഗലം : കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ല്‌ പ്രാദേശികമായി സ്ഥാപിച്ചിട്ടുള്ള ചെറുകിട – ആധുനിക റൈസ്‌ മില്ലുകളില്‍ പുഴുങ്ങി – ഉണങ്ങി – കുത്തി അരിയാക്കുക വഴി കര്‍ഷകര്‍ക്ക്‌ അധ്വാന ലാഭവും ഇപ്രകാരം ഉണ്ടാക്കുന്ന അരി ബ്രാന്‍ഡ്‌ ചെയ്ത്‌ വിപണനം നടത്തുക വഴി കര്‍ഷകര്‍ക്ക്‌ അധിക വരുമാനവും ഒപ്പം ഉപഭോക്താക്കൾക്ക്‌ ഗുണമേന്മയും ഉറപ്പുവരുത്തുകയും ഇതിലൂടെ നെല്‍കൃഷി മേഖലയ്ക്ക്‌ പുത്തന്‍ ഊര്‍ജ്ജം പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന്‌ കീഴില്‍ ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം പ്രൊജക്ടായി പെരിയാര്‍വാലി സ്പൈസസ്‌ കര്‍ഷക ഉല്പാദന കമ്പനിയുടെ നേതൃത്വത്തില്‍ കീരംപാറയില്‍ സ്ഥാപിച്ചിട്ടുളള മിനി റൈസ്‌ മില്ലിന്റെ പ്രവർത്തനോദ്ഘാടനവും ബ്രാന്‍ഡ്‌ ചെയ്ത അരിയുടെ വിപണനോദ്ഘാടനവും നടത്തി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.അരിയ്ക്ക്‌ പുറമെ പ്രദേശത്തെ കര്‍ഷകരുടെയും മറ്റ് കര്‍ഷക ഉത്പാദക കമ്പനികളുടെയും ഗുണമേന്മയുള്ള വിവിധ കാര്‍ഷികോല്പന്നങ്ങര്‍ കൂടി ലഭ്യമാക്കാൻ വേണ്ടി കൃഷിവകുഷ്‌ എം ഐ ഡി എച്ച് സ്റ്റേറ്റ് ഫോര്‍ട്ടികൾച്ചർ മിഷന്റെ സഹായത്തോടെ ആരംഭിക്കുന്ന പഴം/പച്ചക്കറി പാക്ക്‌ ഹൗസിന്റെയും വിപണനശാലയുടെയും ഉദ്ഘാടനം നടത്തി.പെരിയാർവാലി സ്പൈസസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി മാനേജ് ഡയറക്ടർ റ്റി കെ ജോസഫ് അധ്യക്ഷത വഹിച്ചു.

എറണാകുളം കെ വി കെ പ്രിൻസിപ്പാൾ സയന്റിസ്റ്റ് & ഹെഡ് ഡോക്ടർ ഷിനോജ് സുബ്രമണ്യം പദ്ധതി വിശദീകരണം നടത്തി.എറണാകുളം ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ബിൻസി എബ്രഹാം പഴം/പച്ചക്കറി പാക്ക് ഹൗസ് പദ്ധതി വിശദീകരണം ചെയ്തു.കീരംപാറ സർവ്വീസ് സഹകരണ ബാങ്കിന് സമീപം(ഊഞ്ഞാപ്പാറ) നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാമച്ചൻ ജോസഫ്,ജില്ലാ പഞ്ചായത്ത്‌ മെമ്പർ റാണിക്കുട്ടി ജോർജ്ജ്,വാർഡ്‌ മെമ്പർ വി കെ വർഗീസ്,എ ഡി എ സിന്ധു വി പി,കോതമംഗലം അഗ്രികൾച്ചർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി ഇ ഓ സുനിൽ സിറിയക്,എറണാകുളം കെ വി കെ പുഷ്പരാജ് ആഞ്ചലോസ്,കൃഷി ഓഫീസർ ബോസ് മത്തായി എന്നിവർ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ കെ ദാനി സ്വാഗതവും പെരിയാർവാലി സ്‌പൈസസ് എഫ് പി സി സി ഇ ഓ സന്തോഷ്‌ തോമസ് നന്ദിയും പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

error: Content is protected !!