കീരമ്പാറ : ഇന്നലെ അർദ്ധ രാത്രി വെളിയേൽച്ചാലിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. റോഡിൽകൂടി പോകുന്ന സമയത്ത് പാമ്പിനെ കണ്ട നാട്ടുകാർ പുന്നേക്കാട് ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പാമ്പ് തൊട്ടടുത്ത ഫാം ഹൗസിനുള്ളിൽ കയറി ചിതൽ പുറ്റിൽ ഒളിച്ചു.
തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ സി.കെ. വർഗ്ഗീസ് സ്ഥലത്തെത്തി മൺപുറ്റ് കിളച്ച് മാറ്റി പാമ്പിനെ ചാക്കിലാക്കി വനപാലകർക്ക് കൈമാറി. ഇരുട്ടും മഴയും പ്രതികൂലമായിരുന്നെങ്കിലും ഒരു മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ വർഗീസ് പാമ്പിനെ ചാക്കിലാക്കി. കഴിഞ്ഞ ദിവസം ഈ പരിസരത്തു നിന്നും മറ്റൊരു പെരും പാമ്പിനെ പിടികൂടിയിരുന്നു.