Connect with us

Hi, what are you looking for?

NEWS

പച്ചപ്പട്ടണിയാൻ ഒരുങ്ങി എം. എ. കോളേജ്: എം. എ. കോളേജിൽ മിയാവാക്കി വനത്തിന്റെ ഉത്‌ഘാടനം നടന്നു

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എറണാകുളം സോഷ്യൽ ഫോറെസ്റ്ററി ഡിവിഷന്റെയും, എം. എ കോളേജ് ഫോറെസ്റ്ററി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അഞ്ച് സെന്റ് ഭൂമിയിൽ ഒരുക്കുന്ന കുട്ടി വനത്തിന്റെ ഉത്‌ഘാടനം വൃഷ തൈ നട്ട്
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ശങ്കർ നിർവഹിച്ചു . ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ പ്രിയ പി വാരിയർ , സർജനു ഖാലിദ്, പെരുമ്പാവൂർ ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ടി. എം റഷീദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു .വളരുന്ന നഗര വൽക്കരണം പലപ്പോഴും വനഭൂമിയുടെ കയ്യേറ്റത്തിനും ഇതിനെ തുടർന്ന് കാലാവസ്ഥ വ്യതിയാനത്തിലേക്കു നയിക്കുമെന്നും, ഇതിന് പ്രതിവിധിയായി നഗര പ്രദേശങ്ങളിൽ മിയാവാക്കി രീതിയിലുള്ള വന വൽക്കരണം നടത്തി ഈ കാലാവസ്ഥ പ്രശ്നത്തിന് പരിഹാരം കാണണമെന്നും പെരുമ്പാവൂർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ടി. എം റഷീദ് പറഞ്ഞു.

വനം സംരക്ഷിക്കേണ്ട ആവശ്യകതയും,അതിന്റെ പ്രാധാന്യത്തെക്കുറിച്ചും എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ വിന്നി വറുഗീസ് പറഞ്ഞു.എം.എ കോളേജ് അസോസിയേഷന്റെ കീഴിലുള്ള വിവിധ സ്ഥാപന മേധാവികൾ , എൻ എസ് എസ് , നേച്ചർ ക്ലബ് വോളന്റീയേഴ്സ് , അധ്യാപകർ, അനദ്ധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: നിര്‍ദ്ദിഷ്ട ആലുവ – കോതമംഗലം റോഡിന്റെ അലൈന്‍മെന്റ് അശാസ്ത്രീയവും പ്രായോഗികമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി ഭൂ ഉടമകള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്ത്. ആലുവ കോതമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിലെ ഭൂഉടമകളുടേയും...

NEWS

കോതമംഗലം: കോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും, മികച്ച വിജയം നേടിയ എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയ...

NEWS

കോതമംഗലം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എൻ. സി . സി, എൻ. എസ്.എസ്, ഇന്ത്യൻ നോളഡ്ജ് സിസ്റ്റം സെന്ററായ പ്രജ്ഞ എന്നിവയുടെ നേതൃത്വത്തിൽ യോഗ അവബോധ ക്ലാസും...

CHUTTUVATTOM

കോട്ടപ്പടി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാർ ഏലിയാസ് കോളേജിലെ നാഷണൽ സർവീസ് സ്കീം , ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ്, എൻ.സി.സി., സൈക്കോളജി വകുപ്പ്, ഹെൽത്ത് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സെന്റ്. ജോസഫ്സ് ധര്‍മഗിരി ആശുപത്രിയും പുന്നയം കരുണ റസിഡന്‍സ് അസോസിയേഷനും ചേര്‍ന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ധര്‍മഗിരി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി. ജോസ്മിന്‍ എംഎസ്‌ജെ. ക്യാമ്പ് ഉദ്ഘാടനം...

NEWS

കോതമംഗലം : സിഎംപി കോതമംഗലം ഏരിയ കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി സ. പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി തോമസ് വട്ടപ്പാറ അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എക്ക് സമ്മേളനത്തിൽ സ്വികരണം...

NEWS

കോതമംഗലം: കോതമംഗലം രൂപത വൈദികന്‍ ഫാ. പയസ് അത്തിക്കല്‍ (80) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പരേതന്‍ കരിമണ്ണൂര്‍ അത്തിക്കല്‍ പരേതരായ ഉലഹന്നാന്‍ – ബ്രിജിത്ത...

CRIME

കോതമംഗലം: കോതമംഗലം നഗരത്തില്‍ പുലര്‍ച്ചെ പരിഭ്രാന്തി പരത്തി അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. കടകള്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ട ഇയാള്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ നഗരത്തില്‍...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

പെരുമ്പാവൂര്‍: മാട്രിമോണിയല്‍ സൈറ്റ് വഴിയും, സമൂഹമാധ്യമങ്ങള്‍ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ് പാര്‍ട്ണര്‍ ആക്കാമെന്നും പറഞ്ഞ് പല പേരുകളിലായി കോടികള്‍ തട്ടിയെടുത്ത യുവതി പെരുമ്പാവൂര്‍ പോലീസിന്റെ പിടിയില്‍. ആലുവ എടത്തല...

NEWS

തിരുവനന്തപുരം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായി ഷിബു തെക്കുംപുറം...

NEWS

കോതമംഗലം: പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ധനവിനെതിരെ ആം ആദ്മി പാര്‍ട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.മുന്‍ സംസ്ഥാന വക്താവ് ജോണ്‍സന്‍ കറുകപ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു.പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില...

error: Content is protected !!