കോതമംഗലം : പാലമറ്റം പാലക്കാടൻ വർക്കി മത്തായി (80) നിര്യാതനായി. സംസ്കാരം നാളെ ( ഓഗസ്റ്റ് 13 ശനിയാഴ്ച ) രാവിലെ 9:30 ന് കൊണ്ടിമറ്റം ചാപ്പലിന് സമീപമുള്ള ഭവനത്തിൽ ആരംഭിച് 10:45 ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ. കോട്ടപ്പടി കൊറ്റാലിൽ പരേതയായ ലില്ലി ആണ് ഭാര്യ. മക്കൾ : ജീന, ജിബി, മഞ്ജു ( ബാപ്പുജി സ്കൂൾ കൂത്താട്ടുകുളം ), ജോമോൻ ( എം. എ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം ).
മരുമക്കൾ : സാജു പോൾ മാടപറമ്പിൽ ( കോലഞ്ചേരി ), എൽസൺ പോൾ ( ആര്യപിള്ളിൽ കീരികാട്ടിൽ, പുന്നെക്കാട് ), പ്രകാശ് കുര്യൻ കൂരകുന്നേൽ ( കൂത്താട്ടുകുളം ഹൈ സ്കൂൾ ), എലിസബത്ത് പോൾ ( എം. ഡി. ഹൈ സ്കൂൾ തോളേലി).