മുവാറ്റുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും മറ്റൊരു കേസിൽ പായിപ്ര സൊസൈറ്റിപടി ഭാഗത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ . മുവാറ്റുപുഴ മുളവൂർ പായിപ്ര സൊസൈറ്റിപടി ഭാഗത്ത് ചൂരചിറയിൽ വീട്ടിൽ വിഷ്ണു ദേവ് രവികുമാർ (22)നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഉൾപ്രദേശത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. മുവാറ്റുപുഴയിൽ മൊബൈൽഷോപ്പിൽ നിന്ന് മൊബൈൽഫോൺ മോഷണത്തിന് ജയിലിൽ പോയി ജാമ്യത്തിൽ ഇറങ്ങി ഒരാഴ്ചക്ക് ശേഷം ആണ് പ്രതി പോക്സോ കേസിലെ പ്രതി ആവുന്നതും ഒളിവിൽ താമസം ആരംഭിച്ചതും.
മുവാറ്റുപുഴ, കുറുപ്പംപടി, പുത്തൻകുരിശ്, കോതമംഗലം, അമ്പലപ്പുഴ എന്നിവിടങ്ങളിലെ നിരവധി മോഷണ പിടിച്ചുപറി കേസിലെ പ്രതിയാണ്. മുവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ മുവാറ്റുപുഴ ഇൻസ്പെക്ടർ എംകെ സജീവ്, എസ്ഐമാരായ കെ.കെ രാജേഷ്, രാകേഷ്, എഎസ്ഐ പി.സി ജയകുമാർ പിസി, . സൂരജ്കുമാർ എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.