Connect with us

Hi, what are you looking for?

CRIME

ക്വാറിയിലെ കളക്ഷൻ തുക വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച; ഒരാൾ കൂടി അറസ്റ്റിൽ.

കോതമംഗലം : ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന പ്രതി മുവാറ്റുപുഴയിൽ പിടിയിൽ. ഇടുക്കി, അടിമാലി, മന്നാംകണ്ടം, ആനവിരട്ടി ഭാഗത്ത്‌ കൊട്ടാരത്തിൽ വീട്ടിൽ അനൂപ് ഫ്രാൻസിസ് (പീലി – 40 )നെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. കുന്നത്ത്നാട് ,പട്ടിമറ്റം മങ്കുഴി ഭാഗത്ത്‌ ഗ്യാസ് സ്റ്റവ് റിപ്പയർ ജോലി ചെയ്ത് ഭാര്യയുമായി കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. കഴിഞ്ഞ 28 ന് രാത്രി മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിൽ മാറാടി ഭാഗത്ത്‌ ആണ് കേസിനാസ്പദമായ സംഭവം.

കൂത്താട്ടുകുളം ഭാഗത്തു നിന്ന് പണവുമായി സഞ്ചരിച്ച കാറിനെ രെജിസ്ട്രേഷൻ നമ്പർ ഭാഗികമായി മറച്ചു വെച്ച മറ്റൊരു വാടക കാറിൽ കവര്‍ച്ച സംഘം പിന്തുടർന്ന് എംസി റോഡിൽ മാറാടിയ്ക്കു സമീപം വാഹനം വട്ടം വച്ച്‌ ആക്രമിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. കോട്ടപ്പടി കൊള്ളിപ്പറമ്പ് മാങ്ങുഴ വീട്ടിൽ ഫിൻറ്റോ സേവ്യർ (32), കോട്ടപ്പടി, പൂച്ചാക്കര അംഗനവാടിക്ക് സമീപം കോളശേരിൽ വീട്ടിൽ സനീഷ് തമ്പാൻ (33) എന്നിവരെ മൂവാറ്റുപുഴ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 28 ന് രാത്രി 9 മണിയോടെ മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിലാണ് സംഭവം. ബാക്കി പ്രതികൾക്കായും ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തവരെയും പറ്റിയുള്ള അന്വേഷണം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.

അനൂപിന് മുൻപ് കൊടുങ്ങല്ലൂർ മതിലകത്ത് വ്യാപാരിയെ അക്രമിച്ച്‌ ഒന്നര കിലോ സ്വർണം കവർച്ച ചെയ്തകേസിലും അടിമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിലും നിരവധി മോഷണ, കവർച്ച കേസുകളുണ്ട്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി എസ്.മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ എം.കെ.സജീവ്, എ.എസ്.ഐ രാജേഷ്.സി.എം, ജയകുമാർ.പി.സി, സി.പി.ഒ ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

You May Also Like

NEWS

മൂവാറ്റുപുഴ: നഗരസഭ പരിധിയില്‍ നിരവധി പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചയോടെ വാഴപ്പിള്ളി ഐടിആര്‍ റോഡില്‍ വച്ചാണ് നായയെ പിടികൂടിയത്. പിടികൂടി നഗരസഭയിലേക്ക് എത്തിക്കുന്നതിനിടയില്‍ നായ ചത്തിരുന്നു....

ACCIDENT

മൂവാറ്റുപുഴ : നഗരത്തില്‍ ശനിയാഴ്ച നിരവധി ആളുകളെ ആക്രമിച്ച തെരുവ് നായയെ പിടികൂടി. ഞായറാഴ്ച രാവിലെ മുതല്‍ മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ പി രജിതയുടെ നേതൃത്വത്തില്‍ ആരോഗ്യ...

CRIME

മൂവാറ്റുപുഴ: പേഴയ്ക്കപ്പിള്ളിയില്‍ നിന്ന് കഞ്ചാവും, ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനക്കാര്‍ എക്‌സൈസ് പിടിയില്‍. പായിപ്ര കവലയില്‍ നിന്ന് ഒന്നര കിലോ കഞ്ചാവുമായി ബീഹാര്‍ സ്വദേശി ബിധാന്‍ ദാസ് (27), മറ്റൊരു കേസില്‍ പായിപ്രകവലയില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആരക്കുഴ കീഴ്മടങ്ങ് വയലില്‍വീട്ടില്‍ ബിബിന്‍സ് മാത്യുവിനെ (അലക്സ്-45) ആണ് മൂവാറ്റുപുഴ പോക്സോ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ മഹാറാണി ഹോട്ടല്‍ ജീവനക്കാരനായ ഈസ്റ്റ്മാറാടി മണ്ഡനാക്കര ബിനു (48) എം വര്‍ഗ്ഗീസ്...

ACCIDENT

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ വള്ളിക്കട കടവില്‍ നിന്നും ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പരീക്കപീടിക അടയ്ക്കാമുണ്ടക്കല്‍ ബിനുവിന്റെ മകന്‍ ക്രിസ് (17) നായുള്ള തിരച്ചിലാണ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഞായറാഴ്ച...

ACCIDENT

നെല്ലാട്: പട്ടിമറ്റം-മൂവാറ്റുപുഴ റോഡില്‍ നെല്ലാടിന് സമീപം പാലച്ചുവട് ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തോട്ടുങ്ങല്‍ പീടിക ചാരുവേലില്‍ രമേശിന്റെ മകന്‍ അര്‍ജുന്‍ രമേശ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വലമ്പൂരില്‍...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ്...

error: Content is protected !!