കോതമംഗലം : കോടതി ജാമ്യം അനുവദിച്ച പി സി ജോർജിനെതിരെ വീണ്ടും കള്ള കേസ് എടുക്കുവാനുള്ള ഗൂഡാലോചനക്കെതിരെയും, നിരന്തരം വിദ്വേഷപ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന എസ് ഡി പി ഐ – പോപ്പുലർ ഫ്രണ്ട് സഹിതമുള്ള പ്രസ്ഥാനങ്ങളിലുള്ളവരെ അറസ്റ്റ് ചെയ്യാൻ ധൈര്യം കാട്ടത്ത സർക്കാരിന്റെയും പോലീസിന്റെയും പ്രീണനത്തിനെതിരെയും, തീവ്രവാദത്തിന്റെ പല മുഖങ്ങളും ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട പി സി ജോർജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തൃക്കാരിയൂരിൽ ബിജെപി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി.
ഹൈകോർട്ട് കവലയിൽ നിന്നും ആരംഭിച്ച പ്രകടനം പനാമക്കവല – ആയക്കാട് ജംഗ്ഷൻ വഴി തൃക്കാരിയൂർ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ബിജെപി മേഖലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോടിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ വി എം മണി സംസാരിച്ചു. ബിജെപി മണ്ഡലം, പഞ്ചായത്ത്, ബൂത്ത് തല നേതാക്കൾ നേതൃത്വം നൽകി.