Connect with us

Hi, what are you looking for?

NEWS

കോതമംഗലം-മുവാറ്റുപുഴ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്.

കോതമംഗലം : കോതമംഗലം മുവാറ്റുപുഴ റൂട്ടിലെ സ്വകാര്യബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് ഈ റൂട്ടിലെ ബസ് സര്‍വ്വീസ് രണ്ടുമണിമുതല്‍ മുടങ്ങിയിരിക്കുകയാണ്. മൂവാറ്റുപുഴ – കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന NEMS ബസിലെ ഡ്രൈവറെ പെരുമറ്റത്ത് വച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ചും, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുമാണ് പണിമുടക്ക്. പരിക്കേറ്റ ജിവനക്കാരൻ അജിത്ത് മൂവാറ്റുപുഴ ഗവ.ആശുപത്രിയിൽ ചികിൽസയിലാണ്. ഉച്ചക്ക് ഒരു മണിയോടെ മുവാറ്റുപുഴയിൽ നിന്നും കോതമംഗലത്തേക്ക് പുറപ്പെട്ട NEMS ബസ് പെരുമറ്റം ഭാഗത്ത് വെച്ച് ഇന്നോവ കാറിന്റെ പുറകിൽ ഇടിക്കുകയും തുടർന്ന് ഇന്നോവ കാറിന്റെ ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് ബസ് ഡ്രൈവർ അജിത്തിനെ മർദ്ദിക്കുകയായിരുന്നു.

മർദ്ദനനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെ മുവാറ്റുപുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക രണ്ട് മണിയോടെ തുടങ്ങി ബസ് സമരം ഇപ്പോഴും തുടരുകയാണ്. മുവാറ്റുപുഴ കോതമംഗലം റൂട്ടിൽ മിനൽ പണിമുടക്കി നെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലായി. ബസ് ജീവനക്കാരെ മർദിച്ചവർക്കെതിരെ കർശന നടപടികൾ കൈക്കൊണ്ടില്ലെങ്ങിൽ പണിമുടക്ക് തുടരുമെന്ന് ബസ് തൊഴിലാളികൾ വെളിപ്പെടുത്തുന്നു.

You May Also Like

NEWS

കോതമംഗലം: ഡ്രാഫ്റ്റ്‌ അഡ്വക്കേറ്റ്സ് ഭേദഗതി ബിൽ 2026-നെതിരെ കോതമംഗലം ഇന്ദിരാഗാന്ധി ലോ കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബിൽ പ്രാബല്യത്തിൽ വന്നാൽ എൻറോൾമെന്റ് ഫീസിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. ഫീസ് വർധന...

NEWS

പൈങ്ങോട്ടൂർ: കവളങ്ങാട് സിപിഐഎം കവളങ്ങാട് ഏരിയാ കമ്മിറ്റി അംഗവും, പൈങ്ങോട്ടൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും, 20 വർഷക്കാലം പൈങ്ങോട്ടൂർ പഞ്ചായത്ത് അംഗവുമായിരുന്നു സാബു മത്തായി (62)തൊട്ടിയിൽ അന്തരിച്ചു. പൈങ്ങോട്ടൂർ പഞ്ചായത്തിലെ രാഷ്ട്രീയ...

NEWS

കോതമംഗലം: മാതിരപ്പിള്ളി വിളയാല്‍ പുതിയിടത്തുപറമ്പില്‍ വള്ളോന്‍ പൈങ്കിളി (87) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 2.30ന് മൂവാറ്റുപുഴ ശ്മശാനത്തില്‍ നടത്തി. ഭാര്യ: മദിര. മക്കള്‍: പൊന്നമ്മ, പരേതനായ ശിവന്‍. മരുമക്കള്‍: അനിത, പരേതനായ പരമേശ്വരന്‍.

ACCIDENT

കോതമംഗലം: ശക്തമായ മഴയെ തുടര്‍ന്ന് ചീയപ്പാറയില്‍ മണ്ണിടിഞ്ഞതിനു പിന്നാലെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം അടിമാലി റോഡിലേക്കാണ് മണ്ണും മരങ്ങളും വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ്...

CHUTTUVATTOM

കോതമംഗലം: അമേരിക്കയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ട്രിപ്പിള്‍ ജമ്പില്‍ മത്സരിക്കാന്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് വിദ്യാര്‍ത്ഥി എം.ധനുഷ് രാജ്. ബി.കോം രണ്ടാം വര്‍ഷ...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. വാളകം റാക്കാട് വടക്കേപ്ലാപ്പുഴ മിതേഷ് (40) നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CHUTTUVATTOM

കോതമംഗലം: നീറ്റ് പരീക്ഷയില്‍ 603 മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ അല്‍ഫിയ ജലീലിനെ ആദരിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി ലൈബ്രറി രക്ഷാധികാരി...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വെളിയംകുന്ന് നഗറിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് എസ്എച്ച്ആര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ കോതമംഗലം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി. മൈലൂര്‍ എംഎല്‍പിഎസ് അധ്യാപിക കെ.എസ് സൗദ സെന്‍സസ് ഡ്യൂട്ടിയുടെ...

CHUTTUVATTOM

പല്ലാരിമംഗലം: ഈട്ടിപ്പാറ വടക്കുംപാടം കാനാംപുറത്ത് തങ്കപ്പന്റെ ഭാര്യ തങ്കമ്മ നിര്യാതയായി. സംസ്‌കാരം നടത്തി. പരേത നീലഗിരി ഇഞ്ചപ്പുഴ കുടുംബാഗമാണ്. മക്കള്‍: മുരളി (സിപിഐഎം ഈട്ടിപ്പാറ ബ്രാഞ്ച് അംഗം) അംബിക, മഞ്ജു, സന്ധിക. മരുമക്കള്‍:...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കോഴിക്കൂട്ടില്‍ക്കയറി രണ്ട് കോഴികളെ വിഴുങ്ങിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. ആയക്കാടിന് സമീപം പുലിമല ബിജുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ബുധനാഴ്ച രാവിലെ പെരുമ്പാമ്പ് കയറിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ് കൂട്ടില്‍...

NEWS

കോതമംഗലം : മദ്യശാലകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് അധികാരം നല്‍കുന്ന പഞ്ചായത്ത്-നഗരപാലിക നിയമത്തിലെ 232, 447 വകുപ്പുകള്‍ മുന്‍ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന്‍റെ മറവില്‍ ജനവാസമേഖലയിലും ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുശ്മശാനങ്ങളുടെ സമീപം...

error: Content is protected !!