Connect with us

Hi, what are you looking for?

NEWS

തിരുവിതാംകൂർ രാജാവിന്റെ കാലത്തെ റെക്കോഡുകൾ; കോതമംഗലം താലൂക്കിലെ റീസർവ്വേ നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്ന് മന്ത്രി.

കോതമംഗലം : ഡിജിറ്റൽ സർവ്വെയുടെ രണ്ടാം ഘട്ടത്തിൽ കോതമംഗലം താലൂക്കിലെ കൂടുതൽ വില്ലേജുകളെ ഉൾപ്പെടുത്തി റീസർവ്വേ നടപടികൾ പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ വ്യക്തമാക്കി. ഡിജിറ്റൽ സർവ്വേയുടെ ഭാഗമായി കോതമംഗലം താലൂക്കിലെ കൂടുതൽ വില്ലേജുകളെ ഉൾപ്പെടുത്തി റീസർവ്വേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ആവശ്യ പ്പെട്ട്  ആന്റണി ജോൺ എം എൽ എ  ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 13 വില്ലേജുകൾ ഉൾപ്പെടുന്ന കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ ഒഴികെ ബാക്കി 12 വില്ലേജുകളിലും റീസർവ്വേ നടപടികൾ പൂർത്തീകരിച്ചിട്ടില്ല എന്ന കാര്യം എം എൽ എ സഭയുടെ ശ്രദ്ധയിൽപെടുത്തി.

നൂറ് വർഷത്തോളം പഴക്കമുള്ളതും തിരുവിതാംകൂർ രാജാവിന്റെ കാലത്ത് തയ്യാറാക്കിയിട്ടുള്ളതുമായ റെക്കോഡുകളാണ് റീസർവ്വേ പൂർത്തീകരിക്കാത്ത 12 വില്ലേജുകളിലും നിലവിലുള്ളതെന്നും ഇതുമൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സ്ഥലമുടമകൾ നേരിടുന്ന കാര്യവും എം എൽ എ  ചൂണ്ടിക്കാട്ടി.ആയതിനാൽ നിലവിൽ സംസ്ഥാനത്ത് റീസർവ്വേ നടപടികൾ പൂർത്തിയാക്കുന്നതിനു വേണ്ടി നടപ്പിലാക്കി വരുന്ന ഡിജിറ്റൽ സർവ്വേയിൽ കോതമംഗലം താലൂക്കിലെ കൂടുതൽ വില്ലേജുകൾ ഉൾപ്പെടുത്തി താലൂക്കിലെ റീസർവ്വേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.കോതമംഗലം താലൂക്കിൽ  റീസർവ്വേ നടപടികൾ പൂർത്തീകരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.സംസ്ഥാനത്ത് എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവ്വേ നാലുവർഷം കൊണ്ട് പൂർത്തിയാക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.

സർവ്വേ പൂർത്തിയാകാത്ത വില്ലേജുകളിൽ എല്ലാ ഭൂമികളുടെയും മാപ്പുകൾ  ലഭ്യമല്ലാത്തതാണ്.ഭൂമി ഉടമസ്ഥർക്ക് വിവിധ ആവശ്യങ്ങൾക്കായി തങ്ങളുടെ ഭൂമി ഈട് വച്ച് സാമ്പത്തിക ആവശ്യങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടുന്നതിന് നാളതീകരിച്ച മാപ്പ് ആവശ്യമാണ്.ഇത്തരത്തിൽ റീസർവേ റെക്കോർഡുകൾ  ലഭ്യമല്ലാത്ത വില്ലേജുകളിൽ  പലതരത്തിലുള്ള  ബുദ്ധിമുട്ടുകൾ സ്ഥലമുടമകൾ നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ആയതിനാലാണ്  സംസ്ഥാനത്ത് നാലു വർഷക്കാലം കൊണ്ട് പൂർത്തീകരിക്കുന്ന ഡിജിറ്റൽ സർവ്വേ നടപടികൾക്ക് സർക്കാർ തുടക്കം കുറിക്കുന്നത്.807.98 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നല്കി ആദ്യ ഘട്ടത്തിനായി 339.438 കോടി രൂപയുടെ ഭരണാനുമതി നല്കിയിട്ടുണ്ട്.ഡിജിറ്റൽ സർവ്വെ പൂർത്തിയാകുന്നതോടെ ഇത്തരം ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതാണ്.

സംസ്ഥാനത്തെ എല്ലാ വില്ലേജുകളുടേയും സർവ്വെ റെക്കോഡുകൾ കാലഘട്ടത്തിനനുസൃതമായി ഓൺലൈൻ സേവനം സാധ്യമാക്കുന്നതിന് ഡിജിറ്റൽ സർവ്വെ പൂർത്തിയായ 89 വില്ലേജുകളും,ഡിജിറ്റൽ സർവ്വെ പുരോഗതിയിലുള്ള 27 വില്ലേജുകളും ഒഴിവാക്കി ശേഷിക്കുന്ന 1550 വില്ലേജുകളുടെ ഡിജിറ്റൽ സർവ്വെ നാല് വർഷം കൊണ്ട് പൂർത്തീകരിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ടി പദ്ധതിയുടെ ഭാഗമായി കോതമംഗലം താലൂക്കിലെ വില്ലേജുകൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ എല്ലാ വില്ലേജുകളുടേയും ഡിജിറ്റൽ സർവ്വേ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പ്രസ്തുത പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തെരെഞ്ഞെടുത്തിട്ടുള്ള 200 വില്ലേജുകളിൽ എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം വില്ലേജിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.ഡിജിറ്റൽ സർവ്വേയുടെ രണ്ടാം ഘട്ടത്തിൽ കോതമംഗലം താലൂക്കിൽ കൂടുതൽ വില്ലേജുകൾ ഉൾപ്പെടുത്തി താലൂക്കിലെ റീ സർവ്വെ നടപടികൾ പൂർത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്കൂടി ഭൂമിയ്ക്ക് ഉടമകളായി മാറുന്നു.കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്ക് നാളെ (3/3/26) പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയും വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയും സംയുക്തമായി റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് തല സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന്...

CHUTTUVATTOM

കോതമംഗലം :വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ മാലിന്യ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തനങ്ങൾക്ക് വാരപ്പെട്ടി കവലയിൽ മാലിന്യ ബിന്ന് സ്ഥാപിച്ചുകൊണ്ട് തുടക്കമിട്ടു . ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാര്‍ രാജപാത പുനര്‍ നിര്‍മ്മാണം കോടതി നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു....

CHUTTUVATTOM

കോതമംഗലം : കുട്ടമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം ഓൺലൈൻ മുഖേന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. 1987...

CHUTTUVATTOM

കോതമംഗലം: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെയും, നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ നടന്നു വരുന്ന ഹെല്‍ത്തി കേരള ക്യാമ്പയിന്റെ കോതമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു....

error: Content is protected !!