പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ കുറുപ്പംപടി – കൂട്ടിക്കൽ റോഡ് ബഡ്ജറ്റ് വർക്ക് 2021- 22 ൽ ഉൾപ്പെടുത്തി ടാറിങ് ജോലികൾ ആരംഭിക്കുന്ന പ്രവർത്തികൾക്ക് തുടക്കം കുറിച്ചതായി എൽദോസ് കുന്നപ്പിള്ളി എം എൽ എ. കുറുപ്പംപടി പള്ളി പടി ജംഗ്ഷൻ മുതൽ ആറ് ജംഗ്ഷൻ വരെയും, നെടുങ്ങപ്ര കനാൽപ്പാലം ജംഗ്ഷൻ മുതൽ പയ്യാൽ ജംഗ്ഷൻ വരെയുള്ള പ്രവർത്തികളുടെ ഭാഗമായി കലുങ്കുകൾ ഉൾപ്പെടെ നിർമ്മാണം ആരംഭിക്കുന്നതിനാൽ 09.03.2022 മുതൽ പ്രവർത്തികൾ അവസാനിക്കുന്നതുവരെ ഈ വഴിയുള്ളവാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു. വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിഞ്ഞ് പോകേണ്ടതാണ് എന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
കാലവർഷം ശക്തമാകുന്നതോടെ മുൻപായി കുറുപ്പംപടി കൂട്ടിക്കൽ റോഡിന്റെ ടാറിങ് ജോലികളും, അനുബന്ധ പ്രവർത്തികളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് കരാറുകാരോടും എംഎൽഎ നിർദ്ദേശം നൽകി.