കോതമംഗലം : കുറുപ്പംപടി സ്റ്റേഷനിൽ 18.02.2022 തിയതി റിപ്പോർട്ട് ആയ ക്രൈം 129/2022 U/S 57 of KP Act കേസിലെ കാണാതായ അബു താഹിർ എന്നയാളുടെ മൃതദേഹം മെട്ടുപ്പാളയത്തിന് സമീപം കാറ്റാഞ്ചേരി മല എന്ന സ്ഥലത്ത് തൂങ്ങി മരണപ്പെട്ട നിലയിൽ കണപ്പെട്ടിട്ടുള്ളത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ട്. ടിയാൻ ഉപയോഗിച്ചിരുന്ന മോട്ടോർസൈക്കിൾ മൃതദേഹത്തിന് സമീപത്ത് കാണപ്പെട്ടിട്ടുള്ളതാണ് എന്ന് കുറുപ്പംപടി പോലീസ് വെളിപ്പെടുത്തുന്നു.
കീഴില്ലം ത്രിവേണി ഐ എൽ എം ആർട്സ് ആൻ്റ് സയൻസ് കോളേജ് അധ്യാപകൻ പല്ലാരിമംഗലം അടിവാട് വലിയപറമ്പിൽ അബു താഹിറി(28)നെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചമുതൽ കാണാതായത്. വെള്ളിയാഴ്ച്ച ഉച്ചക്ക് പള്ളിയിൽ നമസ്ക്കാരത്തിനെന്ന് പറഞ്ഞ് സുഹൃത്തായ അധ്യാപകൻ്റെ KL-06 G-546 എന്ന ഹോണ്ട ബൈക്കുമായി പുറത്ത് പോയ അബു താഹിർ പിന്നീട് തിരിച്ചെത്തിയിട്ടില്ല. പോലീസ് അന്വേഷണത്തിൽ ഇയാളുടെ ഫോൺ ഓഫ് ചെയ്തിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാരും കോളേജ് അധികൃതരും പോലീസും തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. പോലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചപ്പോൾ ലഭിച്ച സൂചന പ്രകാരമാണ് ഇപ്പോൾ വിവരങ്ങൾ ലഭ്യമായിരിക്കുന്നത്.