കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും,പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുമായി 292 പേർക്കായി 59 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായമായി 218 പേർക്കായി 45 ലക്ഷം രൂപയും,പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സാ ധന സഹായമായി 74പേർക്ക് 14 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ചികിത്സ ധന സഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭ്യമാകും. മുഖ്യമന്ത്രിയുടെയും പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ചികിത്സാ ധനസഹായത്തിനു വേണ്ടി അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ എംഎൽഎ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.