Connect with us

Hi, what are you looking for?

NEWS

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് :- രണ്ടാം റീച്ചിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസിൻ്റെ രണ്ടാം റീച്ചിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.കലാ ഓഡിറ്റോറിയം മുതൽ മുതൽ കോഴിപ്പിള്ളി വരെ വരുന്ന പ്രദേശത്താണ് രണ്ടാം റീച്ച്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഒന്നാം പിണറായി സർക്കാരിൻ്റെ 2019 – 20 ബഡ്ജറ്റിലാണ് ന്യൂ ബൈപാസിൻ്റെ രണ്ടാം റീച്ചിൻ്റെ നിർമ്മാണത്തിനായി 10 കോടി രൂപ അനുവദിച്ചത്. തങ്കളം കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെ 15 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുത്തിട്ടുള്ളത്.ബി എം ബി സി നിലവാരത്തിലാണ് റോഡിൻ്റെ നിർമ്മാണം.

നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് പദ്ധതി പ്രദേശങ്ങൾ സംഘം സന്ദർശിച്ചത്.എംഎൽഎയോടൊപ്പം  മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ബിന്ദു കെ റ്റി,എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജീവ് എസ്,അസിസ്റ്റൻ്റ് എഞ്ചിനീയർ അരുൺ എം എസ് ഉൾപ്പെടെയുള്ള പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!