കോതമംഗലം : ഭക്ഷ്യ ധാന്യങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്തുന്നതിനും,ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. പിണവൂർക്കുടി, പൂയംകുട്ടി, തട്ടേക്കാട്, നാടുകാണി,തലക്കോട്,തങ്കളം,ചേലാട്,ചെമ്മീൻകുത്ത്,മുത്തംകുഴി,ഉപ്പുകണ്ടം എന്നീ സ്ഥലങ്ങളിലാണ് രണ്ടു ദിവസങ്ങളിലായി സഞ്ചരിക്കുന്ന മാവേലി സ്റ്റോർ സന്ദർശിക്കുന്നത്.
മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ കെ എ നൗഷാദ്,സബ് ഡിപ്പോ ഓഫീസർ ഇൻ ചാർജ് കെ എസ് ഗിരീഷ്,ജീവനക്കാരുടെ പ്രതിനിധികളായി രാജേഷ് ശിവൻ, മാഷ്ലസ്,ഷിഹാബ് എം എച്ച്,ബിജു കെ റ്റി,സണ്ണി കെ എസ്,എബ്രഹാം,സിന്ധു സുനിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.