കോതമംഗലം: പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി (Defect Liability Period) ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോതമംഗലം മണ്ഡലത്തിൽ തുടക്കമായി. കോതമംഗലം ടൗൺ ലിങ്ക് റോഡിനു സമീപം ഡി എൽ പി ബോർഡ് ആൻ്റണി ജോൺ എം എൽ എ പ്രദർശിപ്പിച്ച് കൊണ്ട് കോതമംഗലം മണ്ഡലത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, കൗൺസിലർമാരായ കെ വി തോമസ്,കെ എ നൗഷാദ്,പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജീവ് എസ്,അസിസ്റ്റൻ്റ് എഞ്ചിനീയർ അരുൺ എം എസ് എന്നിവർ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ജനകീയ മോണിറ്ററിങ്ങ് സാധ്യമാക്കുന്ന പ്രവർത്തിക്കാണ് തുടക്കമായതെന്നും പൊതുമുതലുകളുടെ കാവൽക്കാരെന്ന നിലയിലേക്ക് സർക്കാരിനൊപ്പം ജനങ്ങളും മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എം എൽ എ പറഞ്ഞു.