Connect with us

Hi, what are you looking for?

NEWS

വിലക്കയറ്റത്തിന് തടയിടാൻ “സഞ്ചരിക്കുന്ന മാവേലി സ്റ്റോർ” കോതമംഗലം മണ്ഡലത്തിൽ 8,9 തീയതികളിൽ.

കോതമംഗലം : ഭക്ഷ്യ ധാന്യങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്തുന്നതിനും, ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ഡിസംബർ 8,9 തീയതികളിലായി കോതമംഗലം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേരുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
എട്ടാം തീയതി രാവിലെ 8.15 മുതൽ 9.30 വരെ പിണവൂർക്കുടി,10 മണി മുതൽ 11.30 വരെ പൂയംകുട്ടി,12 മണി മുതൽ 1.30 വരെ തട്ടേക്കാട്,2.45 മുതൽ 4.15 വരെ നാടുകാണി,4.45 മുതൽ 7 മണി വരെ തലക്കോട്  എന്നിവടങ്ങളിലും ഒൻപതാം തീയതി രാവിലെ 8.15 മുതൽ 9.30 വരെ തങ്കളം,10 മണി മുതൽ 11.30 വരെ ചേലാട്,12 മണി മുതൽ 1.30 വരെ ചെമ്മീൻകുത്ത്,2.45 മുതൽ 4.15 വരെ മുത്തംകുഴി,4.45 മുതൽ 7 മണി വരെ ഉപ്പുകണ്ടം എന്നിങ്ങനെയാണ് സമയ ക്രമീകരണം.മുഴുവൻ ജനങ്ങളും ഈ പദ്ധതിയുടെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!