Connect with us

Hi, what are you looking for?

CRIME

ആറ് വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി കല്ലൂർക്കാട് പോലീസിന്‍റെ പിടിയിൽ.

കല്ലൂർക്കാട്: ആറ് വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയിൽ. ഇടുക്കി കാൽവരി മൗണ്ട് പ്ലാത്തോട്ടത്തിൽ ജിത്തു തോമസ് (26) ആണ് ഒടുവിൽ കല്ലൂർക്കാട് പോലീസിന്‍റെ പിടിയിലായത്. 2016 ൽ കല്ലൂർക്കാട് കവർച്ച നടത്തിയ കേസിൽ കോടതി മൂന്നു വർഷം ഇയാളെ ശിക്ഷിച്ചിരുന്നു. തുടർന്ന് അപ്പീൽ നൽകി ജാമ്യം നേടിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. ബംഗലൂരുവിലും മറ്റും കഴിഞ്ഞ ശേഷം തങ്കമണിയിലെ വനമേഖലയിൽ ഒളിവിൽ താമസിക്കുമ്പോഴാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുളള പ്രതേക അന്വേഷണ സംഘം ഇയാളെ പിടികൂടുന്നത്.

ഇടുക്കി, കോട്ടയം, എറണാകുളം ജില്ലയിൽ കഞ്ചാവ്, വധശ്രമം, മോഷണം എന്നീ കേസുകളിൽ പ്രതിയാണ്. പൊൻകുന്നത്ത് രണ്ടര കിലോ കഞ്ചാവുമായാണ് ജിത്തു പിടിയിലായത്. എസ്.എച്ച്.ഒ കെ.ജെ.പീറ്റർ, എസ്.ഐമാരായ ടി.എം.സൂഫി, മനോജ്‌ എസ്.സി.പി.ഒ മാരായ ജിമ്മോൻ, സന്തു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

CHUTTUVATTOM

പോത്താനിക്കാട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ ആരംഭിക്കുന്ന പ്രശോഭ സീനിയര്‍ സിറ്റിസണ്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്കില്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 10 പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും ഓണച്ചന്തകള്‍ ആരംഭിച്ചു. 25 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. വിപണി വിലയേക്കാള്‍ 30% കുറഞ്ഞ നിരക്കില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയും 10%...

CHUTTUVATTOM

മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്നൊരുക്കുന്ന ഓണ സമൃദ്ധി ഓണ ചന്തയുടെ ഉദ്ഘാടനം നടത്തി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഓണക്കാലത്ത് പൊതു ജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ പച്ചക്കറികളും കാര്‍ഷിക...

CHUTTUVATTOM

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോനപള്ളിയില്‍നിന്നുള്ള നാലംഗ സംഘത്തിന്റെ വേളാങ്കണ്ണി കാല്‍നടതീര്‍ഥയാത്ര മൂന്നാം വര്‍ഷവും മുടങ്ങാതെ തുടരുന്നു. പൈങ്ങോട്ടൂരില്‍നിന്നും വേളാങ്കണ്ണിയിലേക്ക് 625 കിലോമീറ്റര്‍ ദൂരമാണുളളത്. കഴിഞ്ഞ 13ന് ആരംഭിച്ച പദയാത്ര വെള്ളിയാഴ്ച രാത്രി...

CHUTTUVATTOM

പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന്‍ അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ്...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനെയാണ് (45) മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CHUTTUVATTOM

പോത്താനിക്കാട്: ഇന്‍ഫാം പൈങ്ങോട്ടൂര്‍ കാര്‍ഷിക താലൂക്ക് സമിതി പൊതുയോഗത്തില്‍ 75 ന് മുകളില്‍ പ്രായമുള്ള കര്‍ഷകരെ ആദരിച്ചു. വീര്‍ കിസാന്‍ അംഗങ്ങളായി തെരഞ്ഞെടുത്ത ചാക്കോ ദേവസ്യ, എം.കെ. ജോണ്‍, തോമസ് മൈലേട്ട്, അഗസ്റ്റിന്‍...

CHUTTUVATTOM

കോതമംഗലം: കൂറ്റംവേലി മാനിക്കല്‍ (ചാത്തംകോട്ട്) അഷറഫ് (45) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന തേളായില്‍ അറക്കപ്പടി (എഎസ്‌ഐ പോത്താനിക്കാട്). മക്കള്‍: മീര, മിര്‍സബ്.  

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

NEWS

പോത്താനിക്കാട്: സെന്റ് മേരീസ് സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെയും ഹയര്‍സെക്കന്‍ഡറി ബാച്ചിന്റെയും ഉദ്ഘാടനം നാളെ അഞ്ചിന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍.എം. വര്‍ഗീസ് മെമ്മോറിയല്‍...

NEWS

കോതമംഗലം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പോത്താനിക്കാട് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് കെ.പി. ജയിംസ് നിര്‍വഹിച്ചു. ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ലൂസി സന്തോഷ്, അനില്‍...

error: Content is protected !!