Connect with us

Hi, what are you looking for?

NEWS

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ വാഹന വിവാദം; അടിയന്തിര യോഗത്തിന് നോട്ടീസ്.

കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ തൻ്റെ സ്വകാര്യ വാഹനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ബോർഡ് വെച്ച് യാത്ര ചെയ്യുന്ന സംഭവം വിവാദമാകുന്നു. ഒദ്യോഗിക വാഹനം ആണന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാര – വ്യവസായ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നത് അധികാര ദുർവിനയോഗമാണന്ന് കാണിച്ചാണ് ആറ് ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ അടിയന്തിര യോഗത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് ഔദ്യോഗിക വാഹനമുള്ളപ്പോൾ സ്വകാര്യ വാഹനത്തിലും ബോർഡ് വെച്ച് യാത്ര ചെയ്യുന്നത് നിയമ ലംഘനമാണന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിക്കുന്നത്.

സ്വകാര്യ വാഹനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ബോർഡ് വെച്ച് യാത്ര ചെയ്യുന്നത് ഒദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണന്ന് പാം ബഷീർ പറയുന്നു. തദ്ദേശ സ്വയംഭരണ വകുപ്പും, ഗ്രാമ വികസന കമ്മീഷനും നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് തന്റെ ഇന്നോവ ഒദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം മെമ്പർമാർ ആരോപിക്കുന്നത് പോലെ വാഹനം ഉപയോഗിച്ചുകൊണ്ട് പദവി ദുരുപയോഗം ചെയ്യുകയോ, വാഹനത്തിന്റെ പേരിൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഇതുവരെ ഒരു രൂപ പോലും യാത്രാബത്തയായി വാങ്ങുകയോ ചെയ്തിട്ടില്ലന്നും പ്രിസിഡന്റ് വ്യക്തമാക്കുന്നു. തന്റെ പേരിൽ ഇതുവരെ ഒരു ആരോപണം പോലും ഉന്നയിക്കാൻ കഴിയാത്തതിന്റെ ജാള്യതയാണ് ഈ അടിയന്തിര യോഗത്തിന് നോട്ടീസ് നൽകിയിരിക്കുന്നതിലൂടെ വ്യക്തമാകുന്നതെന്ന് പാം ബഷീർ പറയുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: നീതി മെഡിക്കല്‍ സ്റ്റോര്‍ ഊന്നുകല്‍ സിറ്റിയിലേക്ക് മാറ്റി പ്രവര്‍ത്തിക്കുന്നതിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എംഎസ് പൗലോസ് അധ്യക്ഷത വഹിച്ചു. കവളങ്ങാട് പഞ്ചായത്ത് അംഗം മോളി ജോയി,...

CHUTTUVATTOM

കോതമംഗലം: സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് ഹര്‍ത്താലായി മാറി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 24 മണിക്കൂര്‍ പൊതുപണിമുടക്ക് ദിനത്തില്‍ സംയുക്ത ട്രേഡ്...

CHUTTUVATTOM

കോതമംഗലം: സാമ്പത്തികമായി മുന്നോട്ട് പോകാന്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജോസ്...

CHUTTUVATTOM

കോതമംഗലം: ഇന്ദിരാ ഗാന്ധി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, കോതമംഗലത്തില്‍ 2025-26 അധ്യയന വര്‍ഷത്തെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആര്‍ട്‌സ് ഡേ ആഘോഷം ”സര്‍ഗം 2കെ26’ന് കോളേജ് ഓഡിറ്റോറിയത്തില്‍ തുടക്കം കുറിച്ചു....

CHUTTUVATTOM

  കോതമംഗലം:വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന ആറു പേര്‍ ചേര്‍ന്ന് നടത്തുന്ന ഒരു കഫേയുടെ പ്രചോദനകരമായ കഥയാണ് കോതമംഗലത്തിന് പറയാനുള്ളത്. ശാരീരിക വെല്ലുവിളികളെ തോല്‍പ്പിച്ച് സ്വന്തം മനോബലത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആറു...

CHUTTUVATTOM

കോതമംഗലം: കാരക്കുന്നം ഫാത്തിമമാത എല്‍പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനവും, ജൂബിലി സ്മാരക സ്‌നേഹവീടിന്റെ താക്കോല്‍ദാനവും 12ന് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.12ന് ഉച്ചകഴിഞ്ഞ്...

CHUTTUVATTOM

കോതമംഗലം: പാമം കെയര്‍ സീനിയര്‍ ലിവിങ്‌ന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് ആരംഭിക്കുന്ന പാം കെയര്‍ ഗ്രോവ്‌സ് സീനിയര്‍ ലീവിങ് പ്രോജക്ടിന്റെ ഓഫീസ് കോതമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു. കോതമംഗലം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം : ചെറുവട്ടൂര്‍ 314 ആശാന്‍പടി കനാല്‍ ജംഗ്ഷനില്‍ യുവതയുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് 2-ാമത് അഖില കേരള വടംവലി മത്സരം 314 കനാല്‍ ജംഗ്ഷനില്‍ ഫ്‌ലഡ് ലൈറ്റ് കോര്‍ട്ടില്‍...

CHUTTUVATTOM

കോതമംഗലം: മേതല പള്ളിപ്പടിയിൽ സിപിഐഎം നേതാവിനെ റോഡിൽ അപകടപ്പെടുത്തി വധിക്കാൻ എസ്ഡിപിഐ – യുഡിഎഫ് ഗുണ്ടകളുടെ ശ്രമം. വെള്ളിയാഴ്ച ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ ബാവ...

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ പ്രചരണാര്‍ത്ഥം കോതമംഗലം മണ്ഡലത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായി സംഘടിപ്പിച്ചിട്ടുള്ള പ്രചരണ ജാഥ മൂന്നാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി....

CHUTTUVATTOM

കോതമംഗലം: ചരിത്രം ഉറങ്ങുന്ന വൈക്കത്തിന്റെ മണ്ണില്‍ ചരിത്രം സൃഷ്ടിച്ച് 63 കാരി. കോതമംഗലം വാരപ്പെട്ടിയില്‍ മോളേല്‍ എം.എം മത്തായിയുടെ ഭാര്യ റുബി മത്തായി ആണ് ആലപ്പുഴ ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നും 9...

CHUTTUVATTOM

കവളങ്ങാട്: എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റയാത്രയുടെ പ്രചരണാര്‍ഥം നടത്തുന്ന കോതമംഗലം മണ്ഡലം പ്രചരണജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം...

error: Content is protected !!