കോതമംഗലം: കോതമംഗലം താലൂക്കിൽ 1054 കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡുകൾ നൽകി.ആൻ്റണി ജോൺ എം എൽ എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വർഷങ്ങളായി മുൻഗണന കാർഡിനായി കാത്തിരുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർമാരായ കെ എ നൗഷാദ്,റിൻസ് റോയി, സപ്ലൈ ഓഫീസർ ഷാജി വി ആർ,റേഷനിങ്ങ് ഇൻസ്പെക്ടർ മുഹമ്മദ് നിയാസ്,ഫുഡ് അഡ്വൈസറി കമ്മിറ്റി അംഗം അഡ്വ.മാർട്ടിൻ സണ്ണി എന്നിവർ സംസാരിച്ചു.
ഇനിയും അവശേഷിക്കുന്ന അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണന കാർഡുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എം എൽ എ പറഞ്ഞു.