കോതമംഗലം : കോതമംഗലം മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനും കോതമംഗലം സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ മുന്‍ ട്രസ്റ്റിയുമായ ഇലഞ്ഞിക്കല്‍ മോഹന്‍ ജോര്‍ജ്ജ് (70) നിര്യാതനായി. കോതമംഗലം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, കോതമംഗലത്തെ വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെ ഭാരവാഹിത്വം എന്നിവ വഹിച്ചിരുന്നു. സംസ്കാരം പിന്നീട്, കോതമംഗലം സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ കുടുംബ കല്ലറയില്‍. ഭാര്യ റീന തൃശൂർ എരിഞ്ഞേരി കുടുംബാംഗം, മക്കൾ നീനു, ആന്റണി മരുമകൻ എൽബി പയ്യങ്കേരിൽ തിരുവല്ല. കൊച്ചുമകൾ ജുവാൻ എൽബി, സഹോദരങ്ങൾ രാജൻ ജോർജ്ജ്, Late ബാബു ജോർജ്, ഷീല ജോസഫ്, ഡോ: ടോമി ജോർജ്ജ്.