മൂവാറ്റുപുഴ: നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മീഡിയനുകളിൽ സ്ഥാപിച്ചിരുന്ന പൂച്ചെടികൾ നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി എടുക്കണമെന്ന് ഡോ.മാത്യു കുഴൽ നാടൻ എം എൽ എ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ വെള്ളൂർ കുന്നത്ത് മീഡിയനുകളിൽ വാഹനം കയറ്റിയാണ് കഴിഞ്ഞദിവസം സ്ഥാപിച്ച പുൽത്തകിടിയും ചെടികളും പൂർണ്ണമായി നശിപ്പിച്ചത്.
നഗരസൗന്ദര്യ വൽക്കരണത്തിൽ വിറളി പൂണ്ടവരാണ് സാമൂഹിക – പരിസ്തിതി സംഘടനയായ ട്രീ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഉദ്യാനം വാഹനം കയറ്റി ഇറക്കി നശിപ്പിച്ചത്. രാത്രിയുടെ മറവിൽ നടന്ന ഇത്തരം സംഭവങ്ങളിൽ കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.