കൊച്ചി :പ്രശസ്ത യുവ ചലച്ചിത്ര താരം ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനമായി നൃത്തം ചെയ്തു കാലുകൊണ്ട് വരച്ച ചിത്രം വരച്ചിരിക്കുകയാണ് അശ്വതി കൃഷ്ണ എന്ന കലാകാരി. തന്റെ ഇഷ്ട്ട താരമായ നടന് ഫഹദ് ഫാസിലിനു അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസമായ ആഗസ്റ്റ് 8 നു സമ്മാനമായി സമർപ്പിക്കുവാൻ വേണ്ടിയാണ് എട്ടടി വലുപ്പമുള്ള തുണിയില്‍ അക്രിലിക് കളര്‍ ഉപയോഗിച്ച് നിയമ വിദ്യാര്‍ഥിയായ അശ്വതി കൃഷ്ണ ഈ ചിത്രം ഒരുക്കിയത്. നര്‍ത്തകിയും ചിത്രകാരിയുമായ അശ്വതി നൃത്തവും ചിത്രകലയും കൂട്ടിച്ചേര്‍ത്തു കാല്പാദം ഉപയോഗിച്ച് സ്റ്റെന്‍സില്‍ രൂപത്തിലാണ് ഫഹദിന്റെ ചിത്രം വരച്ചത്.
ഒരുമണിക്കൂര്‍ സമയമെടുത്ത് വീടിന്റെ മുകളിലെ സിറ്റൌട്ടില്‍ വച്ചാണ് ഈ ചിത്രം രൂപ കല്പന ചെയ്തിരിക്കുന്നത് കാലുകൊണ്ട് ചിത്രം വരക്കുന്നതും ഒപ്പം നൃത്തവും ഒരുമിച്ചു ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്. പെയിന്റിന് മുകളില്‍ നിന്ന് കൊണ്ട് നൃത്തം ചെയ്യുന്നത് തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. പരിമിതികളില്‍ നിന്നുകൊണ്ട് പരിശ്രമത്തിലൂടെയാണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.
കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മടവനയില്‍ താമസിക്കുന്ന അശ്വതി മാള പൊയ്യയിലുള്ള എ ഐ എം ലോകോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പ്രശസ്ത ശില്പിയും, ചിത്രകാരനുമായ
ഡാവിഞ്ചി സുരേഷിന്റെ ജേഷ്ഠന് ഡാവിഞ്ചി ഉണ്ണികൃഷ്ണന്റെയും ശോഭയുടെയും രണ്ടു മക്കളില്‍ മൂത്ത മകളാണ് അശ്വതികൃഷ്ണ.