കോതമംഗലം : കെഎസ്‌യു കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറോണക്കാലത്ത് ഏറ്റവുമധികം വിഷമതകൾ അനുഭവിച്ച പ്രൈവറ്റ് ബസ് തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. കെഎസ്‌യു താലൂക്ക് കമ്മിറ്റിയുടെ പ്രസിഡന്റ് അസ്ലം കബീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി സി സി ജനറൽ സെക്രട്ടറി എ ജി ജോർജ് വിതരണോദ്ഘാടനം നിർവഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എം. എസ് എൽദോസ്, മുൻസിപ്പൽ കൗൺസിലർ ഷമീർ പനക്കൻ , കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ, അനൂപ് ജോർജ്, സലീം മംഗലപ്പാറ, കെ എസ് യു ബ്ലോക്ക് ഭാരവാഹികളായ ടിജോ പീറ്റർ, സാഹിദ് നെടുങ്ങാട്ട്, ആന്റണി കൂളിയാടൻ, സെബിൻ സി കുര്യൻ, അബ്ദുള്ള മേള, അലൻ കല്ലംപിള്ളി, ജിസ് ഡി, കെവിൻ സിജി,നാദിം സലാം, സെബാസ്റ്റ്യൻ ജോസഫ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം ബി നൗഷാദ്, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹി നവാസ് എന്നിവർ നേതൃത്വം നൽകി.