വാരപ്പെട്ടി : ഏകദേശം ഒരു വർഷക്കാലമായി തകർന്നു കിടക്കുന്ന വാരപ്പെട്ടി NSS HSS കവലയിൽ ഉള്ള റോഡിന്റെ അവസ്ഥ അതിദയനീയമായി. പരാതികൾ ഏറെ കൊടുത്തിട്ടു റോഡ് പണി പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്. നിരന്തരമായ പരാതികൾക് ഒടുവിൽ നന്നാക്കാൻ കൊണ്ടുവന്ന യന്ത്ര സാമഗ്രികൾ റോഡ് അരികിൽ തള്ളിയിട്ടു മാസങ്ങൾ ആയി. പഞ്ചായത്ത് അധികാരികളും വാർഡ് മെമ്പറും തിരിഞ്ഞു നോക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.
വാരപ്പെട്ടി പഞ്ചായത്തിന്റെ ഹൃദയ ഭാഗമായ വാരപ്പെട്ടി കവലയിൽ കാനകൾ നന്നാക്കാൻ വാർഡ് മെമ്പർ ഉൾപ്പെടെ ഉള്ള അധികാരികൾ നേരിട്ടെത്തി നേതൃത്വനൽകിയിട്ട് അതിന്റെ സ്ലാബുകൾ മുഴുവൻ തകർത്ത് നടപ്പാതകൾ നടക്കാൻ വയ്യാത്ത അവസ്ഥയിൽ ആയി.