Connect with us

Hi, what are you looking for?

ACCIDENT

മരത്തിനു മുകളിൽ അബോധാവസ്ഥയിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷിച്ചു.

കോതമംഗലം: മരത്തിനു മുകളിലിരുന്ന് ചില്ല വെട്ടുന്നതിനിടെ പരിക്കേറ്റ്അബോധാവസ്ഥയിലായ ആളെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സുരക്ഷിതമായി താഴെയിറക്കി. കോട്ടപ്പടി സിൻസിയർ കവലയിൽ കറുകപ്പള്ളി മത്തായിയുടെ പുരയിടത്തിലെ പ്ലാവ് മുറിച്ചു മാറ്റുന്നതിനിടയിൽ മുകളിൽ കുടുങ്ങിയ മൂശാപിള്ളി ഗോപിയെ ആണ് സാഹസികമായി താഴെയിറക്കിയത്. കൊമ്പ് മുറിച്ചു മാറ്റുന്നതിനിടയിൽ കാലിൽ വടം ചുറ്റി കാൽമുട്ടിന്റെ കുഴ തെറ്റിയ ഗോപിക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. പരിസരവാസികൾ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കോട്ടപ്പടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സംഭവത്തിന്റെ ഗൗരവം മനസിലാക്കി കോതമംഗലം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.

ഫയർഫോഴ്സും റെസ്ക്യൂ വാഹനവും വൈകാതെ സ്ഥലത്തെത്തി. സേനാംഗങ്ങളായ ഷംസുദീൻ, നൗഷാദ്, ബിപിൻ, അൻവർ എന്നിവർ മരത്തിൽ കയറി ലാഡർ, നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് ഗോപിയെ സുരക്ഷിതമായി താഴെ ഇറക്കി സേനയുടെ ആംബുലൻസിൽ തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സീനിയർ ഫയർ ഓഫിസർ ബി.സി. ജോഷിയുടെ നേതൃത്വത്തിൽ ടി.പി. റഷീദ്, വിൽ‌സൺ. പി. കുര്യാക്കോസ്, ശംഭു, അൻഷാദ്, സൽമാൻ എന്നീ സേനാംഗങ്ങളും രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു. കോട്ടപ്പടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം എല്ലാ സഹായങ്ങളും നൽകി.

You May Also Like

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ്...

NEWS

കോതമംഗലം : കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി...

NEWS

കോതമംഗലം : കോതമംഗലത്ത് പുതുതായി നിർമ്മിച്ച ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.ഹൈറേഞ്ചിന്റെ കവാടമായ...

error: Content is protected !!