Connect with us

Hi, what are you looking for?

NEWS

നിയമസഭ തെരഞ്ഞെടുപ്പില്‍ കോതമംഗലത്ത് നിന്നും ജനവിധി തേടുവാൻ ഷിബു തെക്കുംപുറത്തിനുമേല്‍ സമ്മര്‍ദ്ദം.

കോതമംഗലം : നിയമസഭ തെരഞ്ഞെടുപ്പില്‍ കോതമംഗലത്തു നിന്നും ജനവിധി തേടണമെന്ന് എന്‍റെ നാട് ജനകീയ കൂട്ടായ്മ അധ്യക്ഷന്‍ ഷിബു തെക്കുംപുറത്തിനുമേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. എന്‍റെ നാടിന്‍റെ വിവിധ യൂണിറ്റുകള്‍ ഈ ആവശ്യം മുന്നോട്ടു വച്ചു കഴിഞ്ഞു. കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്‍റായ ഷിബു തെക്കുംപുറം നേതൃത്വം നല്‍കുന്ന എന്‍റെ നാട് കോതമംഗലത്തെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മയാണ്. ആയിരക്കണക്കിനാളുകള്‍ക്ക് വിവിധ തലങ്ങളിൽ സഹായമെത്തിക്കുന്ന ഷിബു തെക്കുംപുറത്തിന് രാഷ്ട്രീയത്തിനപ്പുറമുള്ള പിന്തുണയാണ് കോതമംഗലത്തുള്ളത്.

കിഴക്കമ്പലം 20- 20 മാതൃകയില്‍ ഷിബു തെക്കുംപുറം നിയമസഭയിലേക്ക് മത്സരിക്കണമെന്നാണ് വിവിധ കോണുകളിൽ നിന്നുള്ള ആവശ്യം. എന്നാല്‍ യുഡിഎഫില്‍ കേരള കോണ്‍ഗ്രസിന്‍റെ സീറ്റായ കോതമംഗലത്ത് ഷിബു തെക്കുംപുറം സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വെളിപ്പെടുത്തുന്നു. മുന്നണിയുടെ സ്ഥാനാര്‍ത്ഥിയല്ലെങ്കിലും എന്‍റെ നാടിന്‍റെ പ്രതിനിധിയായി മത്സര രംഗത്തുണ്ടാകണമെന്നാണ് വിവിധ യൂണിറ്റുകളുടെ ആവശ്യം. എന്നാൽ ഇതിനെ കുറിച്ച് ഷിബു തെക്കുംപുറം പ്രതികരിച്ചിട്ടില്ല.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകളുടെയും കോളേജുകളുടെയും വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തി. പരിശോധനയില്‍ 46 വാഹനങ്ങള്‍ വിവിധ കാരണങ്ങളാല്‍ പരാജയപ്പെട്ടു. ഈ വാഹനങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും....

CHUTTUVATTOM

കോതമംഗലം: സിപിഎം ഭരിക്കുന്ന കവളങ്ങാട് സഹകരണ ബാങ്ക് നേര്യമംഗലത്ത് 15.55 കോടി രൂപ ചിലവിൽ നിർമ്മിച്ചുകൊണ്ടിരുന്ന ബഹുനിലകെട്ടിടം തകർന്ന് വീണ സംഭവത്തിൽ വിജിലൻസ് അന്യോഷ്‌ണം എൽഡിഎഫ് സർക്കാർ അട്ടിമറിച്ചതായി പൊതുപ്രവർത്തകനും മുൻ ജില്ലാ...

CHUTTUVATTOM

കോതമംഗലം: പ്രതീക്ഷിച്ച പദ്ധതി ചെലവിന്റെ ഏറിയ പങ്കും ചെലവഴിച്ചിട്ടും ഒരു രൂപയുടെ പോലും നേട്ടമുണ്ടാക്കാന്‍ കഴിയാതെ ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതി. കെടുകാര്യസ്ഥതയുടെയും ദീര്‍ഘവീഷണമില്ലായ്മയുടേയും വലിയ ഉദാഹരമാകുകയാണ് പദ്ധതി. പത്ത് വര്‍ഷം മുമ്പ്...

CHUTTUVATTOM

കോതമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വൻ പിന്തുണയ്ക്കും വിശ്വാസത്തിനും നേരിട്ട് നന്ദി അറിയിച്ച് ഷിബു തെക്കുംപുറം നടത്തുന്ന മണ്ഡല പര്യടനം ശ്രദ്ധേയമായി മുന്നേറുന്നു. ഇന്നലെ നെല്ലിക്കുഴി പഞ്ചായത്തിൽ നടന്ന പര്യടനം 314...

CHUTTUVATTOM

കോതമംഗലം: ലൈഫ് ഭവന പദ്ധതിയിലേക്ക് അടിയന്തരമായി പുതിയ അപേക്ഷ ക്ഷണിക്കണമെന്നും, ഭൂമിയുള്ള ഭവനരഹിതര്‍ക്കുള്ള ധനസഹായം നാല് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷമായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോതമംഗലം നഗരസഭ കൗണ്‍സിലര്‍ ഷിബു കുര്യാക്കോസ് മുഖ്യമന്ത്രി...

CHUTTUVATTOM

കോതമംഗലം: കുടുംബത്തിന് നെടുംതൂണായി നില്‍ക്കേണ്ടവരെല്ലാം കിടപ്പു രോഗികളായി മാറിയതോടെ ദുരിതത്തിലായിരിക്കുകയാണ് ഒരു കുടുംബം. കീരംപാറ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന പുന്നേക്കാട് സ്വദേശി മംഗലത്ത് സജി കുര്യാക്കോസ് (54), ഭാര്യ മിനി ചാക്കോ,...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് ഒറ്റയാന്‍. നാട്ടുകാരും യാത്രക്കാരും ഭീതിയില്‍. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ നേര്യമംഗലത്ത് കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായതാണ് മൂന്നാറിലേക്കുള്ളള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയും...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് റോഡരികില്‍ വളര്‍ന്നു നിന്ന കഞ്ചാവ് ചെടി എക്‌സൈസ് സംഘം പിടിച്ചെടുത്തു. കോഴിപ്പിള്ളി – തങ്കളം ബൈപ്പാസ് റോഡില്‍ നിന്ന് അമ്പലപ്പറമ്പിനു പോകുന്ന ലിങ്ക് റോഡില്‍ നിന്നാണ് 52 സെ.മീനീളമുള്ള കഞ്ചാവ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ രൂപീകരണത്തിന് ശേഷം അവതരിപ്പിക്കപ്പെട്ട ബജറ്റുകളില്‍ ബഹുഭൂരിപക്ഷത്തിലും ഇടം നേടിയ പദ്ധതിയാണ് നഗരസഭ ടൗണ്‍ ഹാള്‍. അതുപോലെ തന്നെയാണ് സ്റ്റേഡിയം പദ്ധതിയും. ബജറ്റ് തയ്യാറാക്കുന്നവര്‍ കണ്ണടച്ച് ടൗണ്‍ ഹാളും വകയിരുത്തിയ...

Business

കോതമംഗലം: തൃക്കാരിയൂരില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ ദിവസങ്ങള്‍ക്ക് മുമ്പ് അമീബിക് മസ്തിഷ്ക ജ്വരംമൂലം മരണമടഞ്ഞ സംഭവത്തിൽ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിനായിട്ടില്ല. സ്ത്രീ വീടിന് സമീപമുള്ള ഒരു തോട്ടില്‍ മുഖംകഴുകിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ...

ACCIDENT

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ജീവനക്കാരി വീട്ടുമുറ്റത്തെ ഇരുമ്പ് തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റു മരിച്ചു.പരീക്കണ്ണി കുളമ്പക്കര പരേതനായ അയ്യപ്പൻ്റെ ഭാര്യ തങ്കമ്മ (73) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ വീട്ടിൽ മുറ്റമടിക്കുമ്പോഴാണു അപകടം....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. കോതമംഗലം കോണ്‍ഗ്രസ് ഓഫീസില്‍ കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മറ്റികള്‍ സംയുക്തമായി നടത്തിയ ദിനാചരണം കെ.പി.സി.സി അംഗം എ.ജി....

error: Content is protected !!