Connect with us

Hi, what are you looking for?

CHUTTUVATTOM

ഹീറോ യംഗ്സ് ഭവൻ ഉദ്ഘാടനവും വാർഷീക സമ്മേളനവും പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു.

പല്ലാരിമംഗം: കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷമായി സാമൂഹീക സാംസ്ക്കാരീക ആരോഗ്യ ശുചീകരണ കലാ കായീക മേഖലകളിൽ സജീവ സാന്നിദ്ധ്യമായ് പ്രവർത്തിച്ച് വരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ പുതിയ ഓഫീസ് റൂമിന്റെ ഉദ്ഘാടനവും ക്ലബ്ബിന്റെ 24- മത് വാർഷീക സമ്മേളനവും ത്രിതല ഗ്രാമ പഞ്ചായത്തിലേക്ക് വിജയിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണ പരിപാടിയും സംഘടിപ്പിച്ചു .  ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കി പ്രവർത്തിച്ച് വരുന്ന ഹീറോ യംഗ്സ് ക്ലബ്ബ് ഇതോടകം ഒട്ടനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു . ഭവന രഹിതരായ നിർദ്ധന കുടുംബങ്ങൾക്ക് വീടുകൾ പണത് നൽകുകയും വാസയോഗ്യമല്ലാത്ത ധാരാളം വീടുകൾ പുനർനിർമ്മിച്ച് നൽകുകയും നിർദ്ധന യുവതികൾക്ക് വിവാഹ ധനസഹായം നൽകിയും ഒട്ടനവധി ചികിത്സാ സഹായങ്ങൾ നൽകിയും നിർദ്ധന രോഗികൾക്കും അപകടത്തിൽ പെടുന്നവർക്കും സൗജന്യ ആബുലൻസ് സേവനം നൽകിയും നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകിയും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായ് ക്ലബ്ബ് ഏറ്റെടുത്ത് നടത്തി വരുന്നത് .

കേരളം സാക്ഷ്യം വഹിച്ച മഹാപ്രളയത്തിൽ എറണാകുളം പത്തനംതിട്ട വയനാട് ജില്ലകളിലായി പൊതു ജനപങ്കാളിത്വത്തോടു കൂടി സ്വരൂപിച്ച ടൺ കണക്കിന് ഭക്ഷ്യവസ്തുക്കളും അവ ശ്വവസ്തുക്കളും എത്തിച്ച് നൽകിയും ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയും വിവിധ വകുപ്പുകളുടെ പ്രശംസ പിടിച്ച് പറ്റുവാനും ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട് . എല്ലാ വർഷവും വിവിധ ആശുപത്രികളുടെ സഹകരണത്തോടു കൂടി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക വഴി നിരവധി പേർക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കി വരുന്നു . ക്ലബ്ബ് രൂപം കൊണ്ട നാൾ മുതൽ പ്രവർത്തിച്ച് വരുന്ന സൗജന്യ രക്തദാന ഫോറത്തിലൂടെ ഒട്ടനവധി രോഗികൾക്ക് രക്തം ദാനം ചെയ്തുകൊണ്ടും അശരണരുടേയും ആലംബഹീനരുടേയും അഭയകേന്ദ്രമാണ് ഇന്ന് ഹീറോ യംഗ്സ് ക്ലബ്ബ് .

നാടിന്റെ സാംസ്ക്കാരിക ഉന്നമനത്തിനായ് ഒട്ടനവധി സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതോടൊപ്പം പൊതുനിരത്തുകളും സർക്കാർ സ്ഥാപനങ്ങളും ശുചീകരിച്ചുകൊണ്ടും ഒരു നാടിന്റെ ആശയും ആവേശവുമാണ് ഇന്ന് ഹീറോ യംഗ്സ് ക്ലബ്ബ് .
അംഗങ്ങളുടെ ആധിക്യം മൂലം നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ചെറിയ ഓഫീസ് മാറ്റി കൂടുതൽ സൗകര്യപ്രദമായ സ്ഥലം അടിവാട് ടൗണിൽ കണ്ടെത്തുകയും ക്ലബ്ബ് അംഗങ്ങളുടെ സാമ്പത്തീക സഹായം കൊണ്ട് സ്വന്തമായി വാങ്ങി നിർമ്മിച്ച പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനമാണ് പുതുവർഷ പുലരിയിൽ നടത്തിയത് . പ്രസ്തുത യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ത്രിതല ചഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകി .

ഗോ ഗ്രീൻ സേവ് എന്ന സന്ദേശവുമായി കേരളത്തിലുടനീളം സൈക്കിൾ സവാരി നടത്തിയ പല്ലാരിമംഗം സ്വദേശികളായ അഫ് നാസ് സലീം , അമീൻ നാസ്സർ തുടങ്ങിയവരെയും എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കും പുരസ്ക്കാരം നൽകി ആദരിച്ചു . ക്ലബ്ബ് പ്രസിഡന്റ് കെ കെ അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് കെ കെ അഷ്റഫ് സ്വാഗതം ആശംസിച്ചു . ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യാക്കോസ് പുതിയ ഓഫീസ് റൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു .ലൈബ്രറി ഉദ്ഘാടനം കോതമംഗലം എം.എൽ.എ ആന്റണി ജോൺ നിർവ്വഹിച്ചപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ഒ അബ്ബാസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മയിൽ , ജില്ലാ പഞ്ചായത്ത് അംഗം റാണി കുട്ടി ജോർജ് , സി.പി.ഐ.എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം.എം ബക്കർ , കോൺഗ്രസ്സ് (ഐ) പല്ലാരിമംഗലം മണ്ഡലം പ്രസിഡന്റ് കെ.ജെ ബോബൻ , ക്ലബ്ബ് സെക്രട്ടറി അബ്ബാസ് കെ.എം , വൈസ് പ്രസിഡന്റ് സി.എം അഷ്റഫ് , ചീഫ് കോ- ഓഡിനേറ്റർ ഷൗക്കത്തത്തലി എം.പി , ജോ: സെക്രട്ടറി ഷിജീബ് സൂപ്പി ,മുൻ സെക്രട്ടറി യു എച്ച് മുഹിയുദ്ദീൻ , കമ്മറ്റി അംഗം ഷിഹാബ് സി എച്ച് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . ട്രഷറർ അനി വർഗ്ഗീസ് നന്ദി പറഞ്ഞു .

You May Also Like

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് മാനിക്കല്‍ സൈനുദ്ധിന്‍ (94) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഷെരിഫ. മക്കള്‍: മുഹമ്മദ്, ഫാത്തിമ, ആമിന, സുലൈഖ, ഖദീജ, ഹാജറ,പരേതയായ ആസിയ. മരുമക്കള്‍: ഫാത്തിമ, അലിയാര്‍, അബൂബക്കര്‍, സല്‍മാനുല്‍...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും കഴിഞ്ഞ അധ്യയന വര്‍ഷം എ പ്ലസ് നേടിയ...

CHUTTUVATTOM

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ഛായാചിത്ര അനാച്ഛാദനവും, ആദരിക്കല്‍ ചടങ്ങും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോക്ട്രേറ്റ് നേടിയ അജിംഷാ മൈതിന്‍, ഐഷ എം അബൂബക്കര്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഈവെനിംഗ് ഒപി പ്രോജെക്റ്റിലേക്ക് മെഡിക്കൽ ഓഫീസറെ താത്‌കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എംബിബിഎസ്യോ ഗ്യതയുള്ളവരും,ടിസിഎംസി കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ...

NEWS

പല്ലാരിമംഗലം: അടിവാട് ചെത്തിക്കോട്ട് പരേതനായ പരീതിൻ്റെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. കബറടക്കം ബുധനാഴ്ച 10ന് അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: അസി,ഷൈല മരുമക്കൾ:സലൂജ (കേരള ബാങ്ക് ),എം.എം. നസീർ...

NEWS

കോതമംഗലം: താലൂക്കിൽ ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വ്യാപക നാശം. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലാണു കൂടുതൽ നാശം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും കെട്ടിടങ്ങൾക്കു മുകളിൽ പതിച്ചു. പലയിടങ്ങിലും മരങ്ങൾ വീണ്...

CRIME

പോത്താനിക്കാട്: പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വെള്ളിയങ്കി കവര്‍ന്നു. വ്യാഴാഴ്ച രാത്രി 8.30 നും വെള്ളിയാഴച പുലര്‍ച്ചെ 5.30 നും ഇടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസിന് മുന്നില്‍...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ഗവർമെന്റ് ഹോമിയോ ആശുപത്രിയുടേയും യോഗഹാളിന്റേയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി....

NEWS

കോതമംഗലം : പല്ലാരിമംഗലം പുലിക്കുന്നേപ്പടി മുഹിയുദ്ധീൻ ജുമാമസ്ജിദ് സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്ക് പുലിക്കുന്നേപ്പടി നാഷ്ണൽ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആന്റണി ജോൺ എംഎൽഎ സ്വീകരണ പരിപാടി ഉദ്ഘാടനം...

error: Content is protected !!