കുട്ടമ്പുഴ: തെങ്ങിന്റെ ഈർക്കിലിയിൽ മനോഹര വസ്തുക്കൾ നിർമ്മിക്കുന്ന യുവാവ് ശ്രദ്ധേയനാകുന്നു. സത്രപ്പടി നാലു സെന്റിലെ മടത്തിപ്പറമ്പിൽ ജയേഷാണ് ഈർക്കിലിയിൽ കസേരയും, ലോറയും , ടീപ്പോയുമൊക്കെ നിർമിക്കുന്നത്. ഒരു തരത്തിലുമുളള പരിശീലനവും ഇല്ലാതെയാണ് ജയേഷ് കരകൗശല രംഗത്ത് വ്യത്യസ്ത സധനങ്ങളുണ്ടാക്കുന്നത്.
ഇലക്ട്രീഷ്യനാണ് ജയേഷ്. പ്ലാസ്റ്റർ പാരീസിൽ ദൈവമാതാവിന്റെ ശില്പവും തീർത്തിട്ടുണ്ട്. പാഴ് വസ്തുക്കളിൽ നിന്നും കൂടുതൽ സാധനങ്ങൾ ഉണ്ടാക്കാനുളള തിരക്കിലാണ് ജയേഷ് എന്ന കലാകാരൻ.