കോതമംഗലം: ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ രാജ്യസഭാ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എൽ.ജെ.ഡി.കവങ്ങാട് പഞ്ചായത്ത് കമ്മറ്റി മധുര പലഹാര വിതരണം നടത്തി. ഊന്നുകൽ തേങ്കോട് കവലയിൽ നടന്ന പരിപാടി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി ഉദ്ലാടനം ചെയ്തു. ചടങ്ങിൽ എൽ.ജെ.ഡി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു തേങ്കോട് അദ്ധ്യക്ഷനായി ജനറൽ സെക്രട്ടറി ശിവൻ മാരമംഗലം, അരുൺലാൽ, മോഹൻദാസ് തുടങ്ങിയവർ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ പരിപാടികൾക്ക് നേതൃത്വം നൽകി. സാമൂഹ്യ അകലം പാലിച്ചാണ് പരിപാടികൾ നടത്തിയത്.തുടർന്ന് ശ്രേയാംസ് കുമാർ എം.പി.യെ അനുമോദിച്ചു.
സോഷ്യലിസ്റ്റ് പ്രസ്ഥാനമായ എൽ.ജെ.ഡി.യുടെ രാഷ്ടീയ നിലപാടുകൾക്ക് വിരുദ്ധമായി മത വർഗ്ഗീയ കൂട്ടുകെട്ട് രഹസ്യ അജണ്ടയാക്കി മുന്നോട്ട് പോയ പി.കെ.സുബാഷിനേയും മറ്റ് രണ്ട് പേരേയും പാർട്ടി ഉത്തരവാധിത്വത്തിൽ നിന്നും പാർട്ടിയിൽ നിന്നും ഒഴിവാക്കുകയാണ് ഉണ്ടായിട്ടുള്ളത്.മൂന്ന് പേരൊഴികെ മറ്റാരും പാർട്ടി വിട്ടു പോയിട്ടില്ലന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും അറിയിച്ചു.