Connect with us

Hi, what are you looking for?

NEWS

പ്രവാസികൾക്ക് സഹായഹസ്തവുമായി കോതമംഗലം രൂപതയുടെ ലേബർ ബാങ്ക്

കോതമംഗലം: കോവിഡ് പ്രസി സന്ധി മൂലം തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് സഹായഹസ്തവുമായി കോതമംഗലം രൂപത .കേരള ലേബർ മൂവ്മെൻ്റ് ഇതിനായി ലേബർബാങ്ക് എന്ന പേരിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. കോവിഡ് രോഗവ്യാപനത്തിന് പശ്ചാത്തലത്തിൽ പ്രവാസികളിൽ നല്ലൊരുപങ്കും ജോലി നഷ്ടപ്പെട്ടോ ഉപേക്ഷിച്ചോ നാട്ടിലേക്ക് തിരികെ പോരേണ്ടി വന്നിരിക്കുകയാണ്. ജോലിയിൽ തുടരുന്നവർ പോലും ശമ്പളം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെ നിരവധി പ്രതിസന്ധികളിലൂടെയാണു കടന്നു പോകുന്നത്. പഠനത്തിനും ജോലിക്കുമായി വിദേശത്ത് ചേക്കേറിയവരും സമാന സാഹചര്യത്തെയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ തിരികെ വരുന്ന പ്രവാസികളുടെ തൊഴിൽ പ്രാഗത്ഭ്യവും സാങ്കേതിക പരിജ്ഞാനവും തിരിച്ചറിഞ്ഞ് ഉചിതമായ തൊഴിൽ സാഹചര്യം ഒരുക്കാനും സംരംഭകരെന്ന നിലയിൽ സാധിക്കുമെങ്കിൽ തൊഴിൽ ദാതാക്കളായിക്കൂടി അവരുടെ കഴിവ് പ്രയോജനപ്പെടുത്താനും കഴിയണം. അഥിതി തൊഴിലാളികളുടെ തിരിച്ചുപോക്ക് നമ്മുടെ തൊഴിൽ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നു അരക്ഷിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കേണ്ടിയിരിക്കുന്നു.

ഇതിന്റെ ആദ്യ ഘട്ടമായി കേരള ലേബർ മൂവ്മെൻറ് കോതമംഗലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ തിരിച്ചുവരുന്നവരും തുടരുന്നവരുമായ പ്രവാസി തൊഴിലാളികളുടെയും പഠനത്തിനും ജോലിക്കുമായി കേരളത്തിന് വെളിയിൽ ആയിരിക്കുന്നവരുടെയും തൊഴിൽ പരിചയങ്ങളും സംരംഭകത്വ സാധ്യതകളും ഉൾക്കൊള്ളുന്ന ഒരു ലേബർ ഡേറ്റാ ബാങ്ക് തയ്യാറാക്കുകയാണ്. ഇതിൽ ചേരുന്നതിനുള്ള ഉള്ള രജിസ്ട്രേഷൻ ഫോം കേരള ലേബർ മൂവ്മെൻറ് കോതമംഗലം രൂപതയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തവർക്കും നിലവിൽ തുടരുന്നവർക്കും പ്രവാസി ക്ഷേമനിധി ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളിൽ അംഗമായി ചേരുവാനുള്ള അവസരവും ഒരുക്കുന്നതാണ്.

ലേബർബാങ്ക് പദ്ധതിയുടെ ഉത്ഘാടനം ബിഷപ്പ്സ് ഹൗസിൽ ചേർന്നയോഗത്തിൽ വച്ച് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവ്വഹിച്ചു. കേരള ലേബർ മൂവ്മെൻറ് പ്രസിഡൻറ് അഡ്വ .തോമസ് മാത്യു അധ്യക്ഷത വഹിച്ചു . രൂപത ഡയറക്ടർ ഫാ.അരുൺ വലിയതാഴത്ത് മുഖ്യ പ്രഭാഷണം നടത്തി. രൂപത വികാരി ജനറാളൻമാരായ മോൺ .ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ ,മോൺ .ഫ്രാൻസിസ് കീരംപാറ ,ചാൻസിലർ ഫാ.ജോസ് പുല്ലോപ്പിള്ളിൽ ,പ്രക്യുറേറ്റർ ഫാ.ജോസ് കുഴികണ്ണിൽ എന്നിവർ പ്രസംഗിച്ചു. രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ.തോമസ് പറയിടം , കത്തീഡ്രൽ വികാരി റവ.ഡോ.തോമസ് ചെറുപറമ്പിൽ , ഇൻഫാം സംസ് സ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിളളിൽ , ഇൻഫാം രൂപത ഡയറക്ടർ ഫാ.റോബിൻപടിഞ്ഞാറേക്കുറ്റ് , ജീവ മിൽക്ക് ഡയറക്ടർ ഫാ.ജോസ് മൂർക്കാട്ടിൽ , അജി ജിജോ , ജെറിൻ എന്നിവർ സംബന്ധിച്ചു.

ലേബർബാങ്കിലേക്ക് ഡേറ്റ രജിസ്‌ട്രേഷന് കോതമംഗലം രൂപതയുടെ കേരള ലേബർ മൂവ് മെൻറിൻ്റെ വെബ്സൈറ്റിൽ ഫോം ലഭിക്കുന്നതാണ്.

https://klmkothamangalameparchy.com

WhatsApp: 9188778180

Mail: [email protected]

Fb: https://www.facebook.com/klm.kothamangalamdiocese.

You May Also Like

CHUTTUVATTOM

കോതമംഗലം: ഇളംബ്ര സ്വദേശിയായ യുവാവ് ന്യൂസിലാന്‍ഡ് പോലീസില്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റു. വര്‍ഷങ്ങള്‍ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് കോതമംഗലം ഇളബ്ര സ്വദേശി വിനയ് ശങ്കര്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ വിദേശമണ്ണിലും മലയാളിക്കൊടി പാറിക്കാം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്‍നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസം നാല് കൊമ്പന്‍മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആനന്ദന്‍കുടി...

CHUTTUVATTOM

കോതമംഗലം: ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോതമംഗലത്ത് ‘പുതിയകാലത്തെ വായന’ എന്ന വിഷയത്തില്‍ ടോക്ക് ഷോ സംഘടിപ്പിച്ചു. കോതമംഗലം ലയണ്‍സ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ എഴുത്തുകാരായ ശൈലന്‍, നവമി ലത, ബോബി കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള ഐഎംഎ കേരള സ്റ്റേറ്റ് ഡോക്ടേഴ്‌സ് ഡേ അവാര്‍ഡ് ഡോ. ലിസ തോമസിന് ലഭിച്ചു. ആരോഗ്യ മന്ത്രി കെ. മുരളീധരനില്‍ നിന്നും അവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഐഎംഎ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പിണ്ടിമന കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ഷാജി...

NEWS

കോട്ടപ്പടി : കോട്ടപ്പടി മാർ എലിയാസ് കോളേജിൽ യു. ജി ആദ്യ ബാച്ചിനുള്ള ഇൻഡക്ഷൻ പ്രോഗ്രാം നടത്തി. സംസ്ഥാന ഓമ്പുഡ്സ്മാൻ, വ്യോമയാന വിതഗ്തൻ എന്നീ നിലകളിൽ ശ്രദ്ധേ യനായ എ.സി കെ. നായർ...

ACCIDENT

കോതമംഗലം: സേവനമനുഷ്ടിച്ച സ്‌കൂളുകളിലും നാടുകളിലും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയപ്പെട്ട സി. ഹെയിസ് ലെറ്റിന്റെ ആകസ്മിക വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി. നിറപുഞ്ചിരിയോടെ സ്‌കൂളില്‍ കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട സിസ്റ്റര്‍ രക്ഷിതാക്കള്‍ക്കും...

NEWS

കോതമംഗലം: സംസ്ഥാന സര്‍ക്കാരിന്റെ ഏവിയേഷന്‍ ഹബ് പദ്ധതിയുടെ ഭാഗമായി കോതമംഗലം ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ തൊഴിലവസരങ്ങളും കാര്‍ഷിക കയറ്റുമതി സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അനുകൂല മറുപടി ലഭിച്ചതായി ഷിബു...

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിന്റെ സ്വപ്നപദ്ധതിയായ തങ്കളം കാക്കനാട് നാലുവരി പാതയുടെ നിര്‍മ്മാണത്തിലെ കാലതാമസം നിയമസഭയില്‍ ഉന്നയിച്ച് ഷിബു തെക്കുംപുറം എം.എല്‍.എ. പഴയ അലൈന്‍മെന്റ് നിലനിര്‍ത്തി ഭൂമിയേറ്റെടുപ്പ് വേഗത്തിലാക്കി പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന്...

CRIME

കോതമംഗലം: അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. എരമല്ലൂർ ഇളമ്പ്ര മേത്താനത്ത് അനീഷ്(41) നെയും, തൃക്കാക്കര കൈപ്പട മുഗൾ സ്വദേശിയായ 18 കാരനേയുമാണ് കോതമംഗലം പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ സോഷ്യോളജി അധ്യാപക ഒഴിവ്. നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം...

ACCIDENT

കോതമംഗലം: വളവ് തിരിയുന്നതിനിടെ സ്വകാര്യ ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം (എസ്ഡി) കോതമംഗലം സെന്റ് വിന്‍സന്റ് പ്രൊവിന്‍സ് അംഗമായ സി....

error: Content is protected !!