കോതമംഗലം : പ്രശസ്ത സിനിമാ, സീരിയൽ നടിയുടെ സമൂഹമാധ്യമ പോസ്റ്റിൽ അശ്ലീല കമന്റ് ചെയ്ത ആൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി നടി വീണ നായർ. തടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വീണ പങ്കുവച്ച ഒരു പോസ്റ്റിലാണ് കോതമംഗലം സ്വദേശിയാണെന്ന് കരുതുന്നയാൾ അശ്ലീലം നിറഞ്ഞ കമന്റ് ഇട്ടത്. പലപ്പോഴും ഇത്തരം കമന്റുകൾ കണ്ടില്ലെന്നു നടിക്കാറാണ് പതിവെന്നും ഇനിയത് പറ്റില്ലെന്നും വീണ ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. ‘‘ഓരോ നെഗറ്റീവ് കമന്റ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും’’ – വീണ നായർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.