കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ചീക്കോട് പ്രദേശത്ത് നിന്നും യൂത്ത് കോൺഗ്രസ്സ്,കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ചു വന്നവരെ ആന്റണി ജോൺ എംഎൽഎ രക്തഹാരം അണിയിച്ച് സി പി ഐ എം ലേക്ക് സ്വീകരിച്ചു. റിന്റു ആന്റണി കോട്ടക്കുടി,റോബിൻ ആന്റണി കോട്ടക്കുടി,ബേസിൽ യോഹന്നാൻ പാറേക്കാട്ടിൽ,എൽദോസ് യോഹന്നാൻ പാറേക്കാട്ടിൽ,എൽദോസ് മാത്യൂ പോക്കാട്ട്,അനന്തു എ ബി ആശാരുകുടിയിൽ, ഷിബു പോൾ പുത്തൻഞാലി, ആൽബർട്ട് അലോഷി മാങ്കുടിയിൽ,ആന്റോ പോൾസൺ പട്ടമന,ആൽബിൻ സാന്റു പൈമറ്റം എന്നിവരാണ് സി പി ഐ എം ലേക്ക് ചേർന്നത്.
കോൺഗ്രസ്സിന്റെ ജനവിരുദ്ധ നയങ്ങളിലും പാവപ്പെട്ട ജനങ്ങളോടുള്ള തെറ്റായ സമീപനങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും യൂത്ത് കോൺഗ്രസ്സിൽ നിന്നും,കോൺഗ്രസ്സിൽ നിന്നും രാജി വെച്ച് ലോകത്തിനാകമാനം മാതൃകയായി പ്രവർത്തിക്കുന്ന സി പി ഐ എം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുന്ന നയങ്ങളിൽ ആകൃഷ്ടരായും,ഡി വൈ എഫ് ഐ യുടെ സന്നദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും തൊഴിലാളി വർഗ്ഗ പ്രസ്ഥാനമായ സി പി ഐ എം ലും,ഡി വൈ എഫ് യിലും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും ഇവർ പറഞ്ഞു. ലോക്കൽ സെക്രട്ടറി ഇ പി രഘു,സാബു വർഗീസ്,ആദർശ് കുര്യാക്കോസ്,എം എസ് രാജൻ,മനു മാത്യൂ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.