മൂവാറ്റുപുഴ: ഫുജൈറയില് കാര് സ്കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല് റഷീദിന്റെ മകന് റസ്വിന് (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല് ബൈക്ക് കൗണ്ടറില് സെയില്സ്മാനായ റസ്വിന് ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ കാര് ഇടിക്കുകയായിരുന്നു.
മൃതദേഹം തുടര് നടപടികള്ക്കായി ഫുജൈറ ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. നാട്ടില് എത്തിക്കാനുള്ള നടപടിക്രമങ്ങള് നടന്നു വരികയാണ്. ഡിസംബറില് കല്യാണം ഉറപ്പിച്ചിരുന്ന റസ്വിന്, കുറച്ചു ദിവസങ്ങള്ക്കകം ലീവിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു. മാതാവ് സീനത്ത്. സഹോദരങ്ങള്: റമീസ്, ഫിദ. കബറടക്കം പിന്നീട്.




















































