Connect with us

Hi, what are you looking for?

NEWS

10കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ പെരുമ്പാവൂര്‍ വട്ടക്കാട്ടുപടിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.. ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് ആലുവയില്‍ എത്തിയത്. അവിടെനിന്ന് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ശേഷം ഓട്ടോറിക്ഷയില്‍ വട്ടക്കാട്ടുപടിയിലുള്ള താമസസ്ഥലത്തേക്ക് വരുന്ന വഴിയാണ് ഇവര്‍ അന്വേഷണസംഘത്തിന്റെ പിടിയിലായത്.. കുറച്ചുനാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.

സീതാറാമും പൗളാ ദിഗലും സഹോദരങ്ങളാണ്. അവരുടെ ഭാര്യമാരാണ് പിടിയിലായ സ്ത്രീകള്‍. ഒഡീഷയില്‍ നിന്നും കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 25000 രൂപ വിലയ്ക്ക് വില്‍പ്പന നടത്തി തിരിച്ചു പോവുകയാണ് ഇവരുടെ രീതി.. മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം കേരളത്തില്‍ കഞ്ചാവുമായിവന്ന് വില്‍പ്പന നടത്തി മടങ്ങി പോകുന്നതായിരുന്നു പതിവ്. സംശയം തോന്നാതിരിക്കാന്‍ വട്ടക്കാട്ടുപടിയില്‍ വാടക വീട് എടുത്തിരുന്നു. പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കുന്ന വ്യാജേനയാണ് ഇവിടെ എത്തിയിരുന്നത്. ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂര്‍ എ എസ് പി ശക്തി സിംഗ് ആര്യ, ഇന്‍സ്‌പെക്ടര്‍ ടി.എം സൂഫി, എസ്‌ഐ റിന്‍സ് എം തോമസ് എഎസ്‌ഐമാരായ പി.എ അബ്ദുല്‍ മനാഫ്,റെനി ,സീനിയര്‍ സിപിഒമാരായ വര്‍ഗീസ് വേണാട്ട്, ടി.എ അഫ്‌സല്‍,ബെന്നി ഐസക്,രജിത്ത് രാജന്‍, സിപിഒമാരായ നിസാമുദ്ദീന്‍, അരുണ്‍,നജ്മി, സ്വാമി ദാസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിൽ യുവതി വീട്ടിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിൻ്റെ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല.ഫോറൻസിക്കും, വിരലടയാള വിദഗ്ദ്ധരും സംഭവം നടന്ന വീട്ടിലെത്തി പരിശോധന തെളിവുകൾ ശേഖരിച്ചു. വ്യാഴാഴ്ച രാതി 8 ഓടെയാണ്...

CRIME

കോതമംഗലം: നങ്ങേലിപ്പടിയിൽ മോഷ്‌ണ പരമ്പര. ഒരാഴ്ചക്കുള്ളിൽ അഞ്ച് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. നങ്ങേലിപ്പടി ജംഗ്ഷനില്‍ എളമ്പ്ര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്‍റെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടു. പൂട്ട് തകര്‍ത്തശേഷം ഭണ്ഡാരം തുറന്നാണ്പണം മോഷ്ടിച്ചത്. ഒരു മാസം...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയില്‍ വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക്കും, വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി. വ്യാഴാഴ്ച രാതി 8 ഓടെയാണ് വെറ്റിലപ്പാറയിലെ വീട്ടില്‍ സിമി ബിജുവിന് കഴുത്തില്‍ മുറിവേറ്റത്. കയ്യില്‍...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി ദശലക്ഷം നഗറില്‍ യുവതി വീട്ടില്‍ വെട്ടേറ്റു മരിച്ചു.ചിറമേല്‍ സിമി ബിജു (47) വിനെയാണ് വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബിജു ബോബനെ (49)...

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി എസ്റ്റേറ്റില്‍ സാമൂഹ്യ വിരുദ്ധര്‍ ലോഡ്കണക്കിന് മാലിന്യം തള്ളിയ നിലയില്‍. പരീക്കണിക്ക് സമീപം ഉപ്പുകുഴിയിലുള്ള കോതമംഗലം രൂപതയുടെ റബര്‍ എസ്റ്റേറ്റിനുള്ളില്‍ പലയിടത്തായി എട്ടിലേറെലോഡ് മാലിന്യമാണ് നിക്ഷേപിച്ചിരിക്കുന്നത്. കെട്ടിട മാലിന്യങ്ങള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക്കുകളുടെയും...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനെയാണ് (45) മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CHUTTUVATTOM

കോതമംഗലം: കാർഷികോപകരണങ്ങൾ മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നൗഗോൺ ഖുട്ട്കുട്ടിയ റാക്കി ബുൾ ഹുസൈൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. പേഴയ്ക്കാപ്പിള്ളി മുളവൂര്‍ കല്ലുങ്കല്‍ അബ്ബാസ് (57) നാണ് മൂവാറ്റുപുഴ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ മോഷ്ടാവാണ് ലൈംഗികാതിക്രമം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെയാണ് അക്രമം. യുവതിയും ഭര്‍ത്താവും പുറത്ത് പോയ സമയത്താണ് വീട്ടില്‍ മോഷ്ടാവ് എത്തിയത്. ഏഴോടെ...

error: Content is protected !!