കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബു കൊട്ടാരം അധ്യക്ഷത വഹിച്ചു.
സത്താർ വട്ടക്കുടി, ഫൗസിയ ഷിയാസ്, എം. സൽജ, കെ.ജി ഷാജി , അജീബ് ഇരമല്ലൂർ, ഷാൻ്റി റജി, അജീന സുബൈർ, എ.അൻഷാദ്, അദീന ജബ്ബാർ,സാദിയ ആഷിഫ്, സി. അരുൺ പഞ്ചായത്ത് സെക്രട്ടറി എം അസീസ് എന്നിവർ പ്രസംഗിച്ചു.




















































