കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല് കോളേജില് 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്ത്ഥികള്ക്കായുള്ള ഓറേലിയ 2026 ഇന്ഡക്ഷന് സെറിമണി നടത്തി. കോളേജ് ചെയര്മാന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു. ട്രഷറര് കെ.എ. തോമസ്, സെക്രട്ടറി പ്രൊഫ. കെ.പി. തോമസ്, ഡയറക്ടര് തമ്പു ജോര്ജ് തുകലന്, പ്രൊഫ.ബേബി എം. വര്ഗീസ്, പ്രിന്സിപ്പല് ഡോ. ജെയിന് മാത്യു, വൈസ് പ്രിന്സിപ്പല് ഡോ. ടീന എലിസബത്ത് ജേക്കബ്,പോള് ചാക്കോ എന്നിവര് പ്രസംഗിച്ചു.



















































