കോതമംഗലം: രൂപത്തിലും വലിപ്പത്തിലും അപൂര്‍വ്വത തോന്നുന്ന ഒരു കൗതുക മുട്ട. കോതമംഗലത്ത് വ്യാപാരിയായ കെ.എം കരിം എന്നയാള്‍ വാങ്ങിയ 10 മുട്ടകളിലൊന്നാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ഗിരിരാജ കോഴിയുടെ മുട്ടയാണ് തങ്കളം ബൈപാസ് റോഡരികിലെ വാഹനത്തില്‍ നിന്ന് വാങ്ങിയത്.
ഈ മുട്ട മറ്റ് മുട്ടകളെ അപേക്ഷിച്ച് വലിപ്പവും, നിറ വ്യത്യാസവും കണ്ടതോടെയാണ് കൂടുതല്‍ പരിശോധന നടത്തിയത്. മുട്ടയുടെ മധ്യഭാഗത്ത് ഒരു ജോയിന്റ് പോലെയും കാണാന്‍ സാധിക്കും. ഈ മുട്ട എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും, ലാബ് ടെസ്റ്റിന് വിധേയമാക്കിയാലോ എന്ന് പരിശോധിച്ചു വരികയാണെന്നും കരിം പറഞ്ഞു.






















































