കോതമംഗലം:പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ച കേരള ബാങ്കിന്റെ അടിവാട് ശാഖ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതി അംഗം വി സലിം അധ്യക്ഷത വഹിച്ചു. സേഫ് ലോക്കര്‍ റൂം ഉദ്ഘാടനം പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തുവും ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ബാങ്ക് ജനറല്‍ മാനേജര്‍ ജോളി ജോണും മൈക്രോ എടിഎം സേവനങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹസീന ഷിഹാബും സ്വര്‍ണപ്പണയ വായ്പ മണ്‍സൂണ്‍ ക്യാമ്പയിന്‍ പോത്താനിക്കാട് ഫാര്‍മേഴ്‌സ് സഹകരണ സംഘം പ്രസിഡന്റ് ബോബന്‍ ജേക്കബും നിര്‍വഹിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രഞ്ജിനി വര്‍ഗീസ്, അസി. ജനറല്‍ മാനേജര്‍ സി.പി പ്രിയ, ബ്രാഞ്ച് മാനേജര്‍ നിമിത ശശി എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന ബാങ്ക് ഇടപാടുകാരെ വാരപ്പെട്ടി സഹകരണ സംഘം പ്രസിഡന്റ് എ.എസ് ബാലകൃഷ്ണന്‍ ആദരിച്ചു.






















































